Follow KVARTHA on Google news Follow Us!
ad

ഭാര്യയെ മര്‍ദിക്കുന്ന വീഡിയോ വൈറലായതോടെ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

ഭാര്യയെ മര്‍ദിക്കുന്ന വീഡിയോ വൈറലായതോടെ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ New Delhi, News, National, Police, Suspension, Crime, attack, Police officer

ന്യൂഡെല്‍ഹി: (www.kvartha.com 13.11.2020) ഭാര്യയെ മര്‍ദിക്കുന്ന വീഡിയോ വൈറലായതോടെ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ഗ്രേറ്റര്‍ നോയിഡയിലെ സബ് ഇന്‍സ്പെക്ടര്‍ വികാസ് ചൗഹാനെയാണ് ഗൗതം ബുദ്ധ് നഗര്‍ കമ്മീഷണര്‍ സസ്പെന്റ് ചെയ്തത്. താമസസ്ഥലത്തുവച്ച് ഇയാള്‍ ഭാര്യയെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സുരക്ഷാ ജീവനക്കാര്‍ സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇയാള്‍ തന്റെ സര്‍വ്വീസ് റിവോള്‍വര്‍ ഇവര്‍ക്ക് നേരെ നീട്ടി. സമീപത്തുണ്ടായിരുന്നവര്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഇയാള്‍ താമസിക്കുന്നതിന് സമീപത്തുള്ളവരെയും അപമാനിക്കാറുണ്ടെന്ന് നാട്ടുകാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി കമ്മീഷണര്‍ അറിയിച്ചു.

New Delhi, News, National, Police, Suspension, Crime, attack, Police officer suspended after video of him goes viral

Keywords: New Delhi, News, National, Police, Suspension, Crime, attack, Police officer suspended after video of him goes viral

Post a Comment