Follow KVARTHA on Google news Follow Us!
ad

പരസ്യമായി യുവാവിനെ 'മര്യാദയില്ലാത്തവനെന്നും നാണമില്ലാത്തവനെന്നും' വിളിച്ചു; യുവാവിന്റെ മാനസിക പ്രയാസങ്ങള്‍ക്ക് സ്ത്രീ നഷ്ടപരിഹാരം നല്‍കണമെന്ന് യുഎഇ കോടതി

Court, Woman, Woman in Abu Dhabi ordered to pay Dh15,000 fine for insulting man in a mall #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ  

അബൂദബി: (www.kvartha.com 30.10.2020) പരസ്യമായി യുവാവിനെ അപമാനിച്ച സ്ത്രീക്ക് പിഴയിട്ട് അബൂദബി കോടതി. കേസില്‍ നേരത്തെ അബൂദബി പ്രാഥമിക കോടതി പുറപ്പെടുവിച്ച വിധി ശരിവെച്ചുകൊണ്ടാണ് അപ്പീല്‍ കോടതി പുതിയ വിധി പുറപ്പെടുവിച്ചത്. മാളില്‍ വെച്ച് യുവാവിനെ 'മര്യാദയില്ലാത്തവനെന്നും നാണമില്ലാത്തവനെന്നും' വിളിച്ച സ്ത്രീ 15,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധി. 

News, World, Gulf, Abu Dhabi, UAE, Fine, Punishment, Court, Woman, Woman in Abu Dhabi ordered to pay Dh15,000 fine for insulting man in a mall


ഒരു മാളില്‍ വെച്ച് സ്ത്രീ പരാതിക്കാരനെ മര്യാദയില്ലാത്തവനെന്നും നാണമില്ലാത്തവനെന്നും വിളിച്ച് അപമാനിച്ചുവെന്നാണ് യുവാവിന്റെ പരാതി. അതനുസരിച്ചാണ് കോടതി വിധി. അബൂദബി ക്രിമിനല്‍ കോടതി, സ്ത്രീക്ക് 1000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. താന്‍ നേരിട്ട മാനസിക പ്രയാസങ്ങള്‍ക്ക് പകരമായി ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് യുവാവ് സിവില്‍ കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് 15,000 ദിര്‍ഹം നഷ്ടപരിഹാരവും കോടതി ചെലവുകളും യുവാവിന് നല്‍കണമെന്നായിരുന്നു സിവില്‍ കോടതിയുടെ വിധി. 

ഇതിനെതിരെ സ്ത്രീ അപ്പീല്‍ നല്‍കി. പരാതിക്കാരനായ യുവാവ് തന്റെ മകളെ പിന്തുടരാന്‍ ശ്രമിച്ചെന്നും അവര്‍ വാദിച്ചു. എന്നാല്‍ യുവാവിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായതിന് തെളിവില്ലെന്ന് കണ്ടെത്തിയ കോടതി അപ്പീല്‍ തള്ളുകയായിരുന്നു.

Keywords: News, World, Gulf, Abu Dhabi, UAE, Fine, Punishment, Court, Woman, Woman in Abu Dhabi ordered to pay Dh15,000 fine for insulting man in a mall

Post a Comment