Follow KVARTHA on Google news Follow Us!
ad

അണ്‍ലോക്ക് 5; സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് അടക്കമുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കൂടിയാലോചനയ്ക്ക് ശേഷം

Unlock Five, Students, Unlock 5: school open decision will take in Kerala After more discussion #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 01.10.2020) സ്‌കൂള്‍ തുറക്കുന്നത് അടക്കമുള്ള അണ്‍ലോക്ക് 5 മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൂടിയാലോചനക്ക് ശേഷം നടപ്പാക്കും. വിദഗ്ധ സമതി അടക്കമുള്ളവരുമായി ആലോചിച്ച ശേഷമേ തീരുമാനം എടുക്കൂവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്നതില്‍ രണ്ടഭിപ്രായമുണ്ട്. ഒരാഴ്ച കൂടി കേസുകളുടെ സ്ഥിതി വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനം എടുക്കുക.

News, Kerala, State, Thiruvananthapuram, School, Education, Unlock Five, Students,  Unlock Five: school open decision will take in Kerala After more discussion


സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ചും തീരുമാനം ആയില്ല. ഒക്ടോബര്‍ 15 മുതല്‍ തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി കിട്ടിയെങ്കിലും കേരളത്തില്‍ തുറക്കില്ലെന്ന നിലപാടിലാണ് ഫിലിം ചേംബര്‍. ലോക്ക്ഡൗണ്‍ കാലത്ത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹായം കിട്ടാത്തതാണ് പ്രതിഷേധത്തിന് കാരണം. 

വിനോദ നികുതി ഒഴിവാക്കുക, ജിഎസ്ടി ഇളവ് അനുവദിക്കുക തുടങ്ങിയ കാര്യങ്ങളായിരുന്നു ഫിലിം ചേംബര്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇളവ് കിട്ടിയിരുന്നില്ല.

Keywords: News, Kerala, State, Thiruvananthapuram, School, Education, Unlock Five, Students,  Unlock Five: school open decision will take in Kerala After more discussion

Post a Comment