Follow KVARTHA on Google news Follow Us!
ad

ബംഗളൂരുവില്‍ നിന്ന് കാണാതായ രണ്ടര വയസ്സുകാരിയെ കളിയിക്കാവിളയില്‍ കണ്ടെത്തി; ഐസ്‌ക്രീം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ട് പോയത് മലയാളി, സഹായിയായി ആന്ധ്ര സ്വദേശിനിയും

Karnataka, Mother, Facebook, Social Media, Kidnapped Bengaluru girl rescued in Tamil Nadu’s Kaliyakkavilai #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 01.10.2020) ബംഗളൂരുവില്‍ നിന്ന് കാണാതായ രണ്ടര വയസ്സുകാരിയെ കളിയിക്കാവിളയില്‍ കണ്ടെത്തി. സംഭവം അന്വേഷിക്കുന്നതിനായി ബെംഗളൂരു ഊപ്പര്‍സെട്ട് പോലീസ് സംഘം നാഗര്‍വിലിലേക്ക് തിരിച്ചു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കാട്ടാക്കട സ്വദേശി ജോസഫ് ജോണിനെ പോലീസ് സംഘവും ചോദ്യം ചെയ്യും. ഇയാളോടൊപ്പമുണ്ടായിരുന്ന ഏഴ് വയസുകാരനെ കുറിച്ചും അന്വേഷിക്കും. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുഞ്ഞിനെ അമ്മയ്ക്ക് കൈമാറും. 

News, Kerala, State, Police, Kidnap, Accused, Child, Tamil Nadu, Karnataka, Mother, Facebook, Social Media, Kidnapped Bengaluru girl rescued in Tamil Nadu’s Kaliyakkavilai


കഴിഞ്ഞ ദിവസം രാത്രി ഏഴ് വയസുകരാനായ ആണ്‍കുട്ടിയും രണ്ടര വയസ്സുകാരിയായ പെണ്‍കുട്ടിയുമായി കളിയിക്കാവിള ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് ജോസഫ് ജോണ്‍ പട്രോളിംഗിനിറങ്ങിയ പോലീസുകാരുടെ പിടിയിലാകുന്നത്. പെണ്‍കുട്ടി തുടര്‍ച്ചയായി കരയുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ പോലീസ് ചോദ്യം ചെയ്തതോടെയാണ് കുഞ്ഞിനെ തട്ടിയെടുത്തതാണെന്ന് ഇയാള്‍ വ്യക്തമാക്കിയത്. 

News, Kerala, State, Police, Kidnap, Accused, Child, Tamil Nadu, Karnataka, Mother, Facebook, Social Media, Kidnapped Bengaluru girl rescued in Tamil Nadu’s Kaliyakkavilai


കര്‍ണ്ണാടകയിലെ ഊപ്പര്‍ സേട്ട് പോലീസ് സ്റ്റേഷനില്‍ രണ്ടാഴ്ച മുന്‍പ് കുട്ടിയെ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതി നല്‍കിയിരുന്നു. കൂടാതെ തന്റെ മകളുടെ ചിത്രം പിടിച്ചുകൊണ്ട് അമ്മ ഫേസ്ബുക്ക് ലൈവ് വീഡിയോ ഇടുകയും ചെയ്തിരുന്നു. 

മജസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ നിന്നും ഐസ്‌ക്രീം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് രണ്ടാഴ്ച മുന്‍പായിരുന്നു പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ബംഗളൂരുവില്‍ നിന്നും കുട്ടിയെ തട്ടിയെടുത്ത ശേഷം തിരുവനന്തപുരം ജില്ലയിലേക്ക് കൊണ്ടുവരികയായിരുന്നു ഇയാള്‍. ആന്ധ്ര സ്വദേശിനിയായ എസ്തറും കുട്ടിയെ തിട്ടിയെടുക്കാന്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ഇയാളുടെ കൂടെ ഏഴ് വയസ്സുള്ള മറ്റൊരു ആണ്‍കുട്ടിയെ കൂടി കണ്ടെത്തി. ഈ കുട്ടി തന്റെ മകനാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. 

കുഞ്ഞുങ്ങളെ തമിഴ്‌നാട് പോലീസ് ചൈല്‍ഡ് കെയര്‍ സെന്ററിലാക്കി. തുടര്‍ന്ന് ഇവരെ കര്‍ണ്ണാടക പോലീസിന് കൈമാറും.

Keywords: News, Kerala, State, Police, Kidnap, Accused, Child, Tamil Nadu, Karnataka, Mother, Facebook, Social Media, Kidnapped Bengaluru girl rescued in Tamil Nadu’s Kaliyakkavilai

Post a Comment