Follow KVARTHA on Google news Follow Us!
ad

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2020: ടി നടരാജന്‍ ഡെല്‍ഹിയെ തകര്‍ത്തത് 12 യോര്‍ക്കറുമായി

Family, House, Indian Premier League 2020: The Yorker King Who defeated Delhi #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ 
ന്യൂഡെല്‍ഹി: (www.kvartha.com 01.10.2020) പിങ്ക് പോയിന്റ് യോര്‍ക്കര്‍മാരെ ഇഷ്ടപ്രകാരം പന്തെറിഞ്ഞ് ദാരിദ്ര്യത്തിന്റെ ചങ്ങലകള്‍ തകര്‍ക്കുന്ന തങ്കരസു നടരാജന്‍ തന്റെ കുടുംബത്തിന് വേണ്ടി ആവുന്നതെല്ലാം ചെയ്തു, റോഡരികില്‍ ചിക്കന്‍ വില്‍ക്കുന്നത് ഉപേക്ഷിക്കാന്‍ അമ്മയെ ബോധ്യപ്പെടുത്താന്‍. സേലം ജില്ലയിലെ ചിന്നപ്പംപട്ടിയില്‍ കളിച്ചു നടന്ന പയ്യന്‍ ഇന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെപ്പോലും വിറപ്പിക്കാന്‍ കെല്‍പുള്ളവനായി വളര്‍ന്നിരിക്കുന്നു. 'ഇതാ ഇങ്ങനെയാണ് അവസാന ഓവറുകളില്‍ പന്തെറിയേണ്ടത്. ഔട്ട്സ്റ്റാന്‍ഡിങ് നടരാജന്‍' മുന്‍ ഓസീസ് പേസര്‍ ബ്രെറ്റ് ലീയുടെ വാക്കുകള്‍ കേട്ട് തമിഴ്‌നാട്ടിലെ ഉള്‍നാടന്‍ ഗ്രാമമായ ചിന്നപ്പംപട്ടിയിലെ ജനങ്ങളുടെ കണ്ണു നിറഞ്ഞിരിക്കാം. 

News, National, India, New Delhi, Sports, IPL, Cricket, Player, Tamil Nadu, Family, House, Indian Premier League 2020: The Yorker King Who defeated Delhi


സീസണിലെ ആദ്യ മത്സരത്തില്‍ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ കോലിയെ പുറത്താക്കിയാണു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം നടരാജന്‍ തുടങ്ങിയതെങ്കിലും കഴിഞ്ഞ ദിവസം ഡെല്‍ഹിയെ പിടിച്ചുകെട്ടിയ യോര്‍ക്കറുകളിലൂടെയാണു നടരാജന്റെ പേരു ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്.

ഡെല്‍ഹിക്കെതിരെ 14, 18 ഓവറുകളില്‍ നടരാജന്‍ തന്റെ 'ടോ ക്രാഷിങ്' യോര്‍ക്കറുകള്‍ തുടര്‍ച്ചയായി എറിഞ്ഞതോടെയാണു കളി തിരിഞ്ഞത്. പവര്‍ ഹിറ്റിങ്ങിനു പേരുകേട്ട ഋഷഭ് പന്ത്, ഷിമ്രോണ്‍ ഹെറ്റ്മയര്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ് എന്നിവര്‍ ക്രീസില്‍ നിന്നുവിയര്‍ത്തു. 14ാം ഓവറില്‍ 4 പെര്‍ഫക്ട് യോര്‍ക്കറുകളും 2 ലോ ഫുള്‍ടോസുകളുമാണു (യോര്‍ക്കറുകളെപ്പോലെ കൂറ്റന്‍ അടിക്കു വിലങ്ങുതടിയാണു ലോ ഫുള്‍ടോസുകള്‍) നടരാജന്‍ എറിഞ്ഞത്. 18ാം ഓവറില്‍ 4 യോര്‍ക്കറുകളും. മത്സരത്തില്‍ ആകെ 12 യോര്‍ക്കറുകള്‍. 4 ഓവറില്‍ 25 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും

ടെന്നിസ് ബോള്‍ ക്രിക്കറ്റ് വഴി തമിഴ്‌നാട് പ്രീമിയര്‍ ലീഗിലേക്ക്. അവിടെയും മികവു തെളിയിച്ചപ്പോള്‍ 3 കോടി രൂപയ്ക്ക് 2017 സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് നടരാജനെ പൊക്കി. പക്ഷേ, ആ സീസണില്‍ നടരാജന്‍ നിരാശപ്പെടുത്തി. 6 മത്സരങ്ങളില്‍ 2 വിക്കറ്റ്. 

അതോടെ അടുത്ത സീസണില്‍ നടരാജന്റെ വിലയിടിഞ്ഞു. 40 ലക്ഷം രൂപയ്ക്കു ഹൈദരാബാദില്‍. തുടരെ 2 സീസണുകളില്‍ ഡഗ് ഔട്ടിലിരുന്നു കളി കാണാന്‍ വിധി. പക്ഷേ, നടരാജന്‍ തളര്‍ന്നില്ല. തിരിച്ചു തമിഴ്‌നാട് പ്രീമിയര്‍ ലീഗിലേക്ക്. നഷ്ടപ്പെട്ട ഫോം വീണ്ടെടുത്തു സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള തമിഴ്‌നാട് ടീമില്‍. ടൂര്‍ണമെന്റില്‍ തമിഴ്‌നാടിന്റെ ഫൈനല്‍ വരെയുള്ള കുതിപ്പിനു ചുക്കാന്‍ പിടിച്ചത് നടരാജന്റെ യോര്‍ക്കറുകളായിരുന്നു.

'ഐപിഎലില്‍ നിന്നു ലഭിച്ച തുക ഉപയോഗിച്ച് എന്റെ കടങ്ങളെല്ലാം വീട്ടി. നല്ലൊരു വീടു വച്ചു. നാട്ടില്‍ ഒരു ക്രിക്കറ്റ് അക്കാദമിയും ആരംഭിച്ചു. എന്നെക്കാള്‍ കഴിവുള്ള എത്രയോ പേര്‍ എന്റെ നാട്ടിലുണ്ട്. എന്റെ നേട്ടങ്ങള്‍ അവര്‍ക്കു പ്രചോദനമാകുമെന്നാണു പ്രതീക്ഷ' ഇരുപത്തൊമ്പതുകാരന്‍ നടരാജന്‍ പറയുന്നു. 

Keywords: News, National, India, New Delhi, Sports, IPL, Cricket, Player, Tamil Nadu, Family, House, Indian Premier League 2020: The Yorker King Who defeated Delhi

Post a Comment