Follow KVARTHA on Google news Follow Us!
ad

'ഹത്രാസിലെ പെണ്‍കുട്ടി മരിച്ചതല്ല, സര്‍ക്കാര്‍ കൊന്നതാണ്'; യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സോണിയ ഗാന്ധി

യുപിയിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി New Delhi, News, National, Politics, Sonia Gandhi, Girl, Molestation, Government, Treatment
ന്യൂഡെല്‍ഹി: (www.kvartha.com 01.10.2020) യുപിയിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. ടിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. ഹത്രാസിലെ പെണ്‍കുട്ടി മരിച്ചതല്ലെന്നും സര്‍ക്കാര്‍ കൊന്നതാണെന്നും സോണിയ ആരോപിച്ചു. അതിക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കിയില്ല. 

ഹത്രാസിലെ നിര്‍ഭയ മരിച്ചതല്ല, സര്‍ക്കാരിന്റെ അനാസ്ഥയും സര്‍ക്കാര്‍ സംവിധാനവും ചേര്‍ന്ന് അവളെ കൊല്ലുകയായിരുന്നെന്നും സോണിയ പറഞ്ഞു. പെണ്‍കുട്ടി ജീവിച്ചിരുന്നപ്പോള്‍ അവള്‍ക്ക് പറയാനുള്ളത് കേട്ടില്ല. അവളെ സംരക്ഷിച്ചില്ല. മരിച്ചതിന് ശേഷം അവള്‍ക്ക് അവളുടെ വീട് നിഷേധിച്ചു. അവളെ കുടുംബത്തിന് കൈമാറിയില്ല. 

New Delhi, News, National, Politics, Sonia Gandhi, Girl, Molestation, Government, Treatment, Hathras victim was 'killed by a ruthless govt': Sonia Gandhi

മകളെ നഷ്ടമായ ആ അമ്മക്ക് മകളോട് അവസാനമായി വിട പറയാനുള്ള അവസരം നല്‍കിയില്ലെന്നും ഇതൊരു വലിയ പാതകമാണെന്നും സോണിയ പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസുകാര്‍ സംസ്‌കരിച്ചതിനെയും സോണിയ വിമര്‍ശിച്ചു. അനാഥയെ പോലെ സംസ്‌കരിക്കപ്പെട്ടതിലൂടെ അവള്‍ അപമാനിക്കപ്പെട്ടുവെന്നും സോണിയ പറഞ്ഞു.

Keywords: New Delhi, News, National, Politics, Sonia Gandhi, Girl, Molestation, Government, Treatment, Hathras victim was 'killed by a ruthless govt': Sonia Gandhi 

Post a Comment