Follow KVARTHA on Google news Follow Us!
ad

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടില്‍ സര്‍ക്കാരിന് തിരിച്ചടി; സിബിഐക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

സര്‍ക്കാരിന് തിരിച്ചടിയായി വടക്കാഞ്ചേരി ലൈഫ് മിഷന്‍ Kochi,News,Trending,CBI,Probe,High Court of Kerala,Politics,Kerala,
കൊച്ചി: (www.kvartha.com 01.10.2020) സര്‍ക്കാരിന് തിരിച്ചടിയായി വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടില്‍ സിബിഐക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണവുമായി സഹകരിക്കണമെന്നുമാണ് ഹൈക്കോടതിയുടെ വാക്കാലുള്ള നിര്‍ദേശം. 

സിബിഐ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യത്തില്‍ കോടതി ഇടക്കാല ഉത്തരവിടാതിരുന്നതാണ് സര്‍ക്കാരിന് തിരിച്ചടിയായത്. ധാരണാ പത്രം ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മില്‍ അല്ലേ എന്നും ലൈഫ് മിഷന്‍ ഇല്ലെങ്കില്‍ യൂണിടാക്കിന് ഈ പണം ലഭിക്കുമോ എന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.



സര്‍ക്കാരിന് വേണ്ടി ലൈഫ് മിഷന്‍ സി ഇ ഒ ആണ് ഹര്‍ജി നല്‍കിയത്. സിബിഐ അന്വേഷണം റദ്ദാക്കാനോ ഇടക്കാല ഉത്തരവ് നല്‍കാനോ ജസ്റ്റിസ് വി ജി അരുണിന്റെ ബഞ്ച് തയ്യാറായില്ല. വാദം തുടരാനായി കേസ് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ചട്ടവിരുദ്ധമല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. ഫ് ളാറ്റ് നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തി കൊടുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരു പണമിടപാടും നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കെ വി വിശ്വനാഥനാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായത്.

കോണ്‍ഗ്രസ് നേതാവ് രാഷ്ട്രീയ വൈരാഗ്യം വെച്ച് നല്‍കിയ പരാതിയാണ്. ചട്ട വിരുദ്ധമല്ല. സര്‍ക്കാരിനെയോ സര്‍ക്കാര്‍ ഏജന്‍സിയെയോ പ്രതി സ്ഥാനത്ത് കൊണ്ടു വരാനാവില്ലെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാട്. പ്രാഥമിക അന്വേഷണം നടത്താതെയാണ് സിബിഐ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. പാവങ്ങള്‍ക്ക് വീട് വെച്ച് നല്‍കാനുള്ള പദ്ധതിയാണ് ലൈഫ് മിഷന്‍. പ്രളയദുരിതത്തെ തുടര്‍ന്ന് യു എ ഇ റെഡ്ക്രസന്റ് സഹായം നല്‍കുകയാണ് ചെയ്തത്. ലൈഫ്മിഷന്‍ പദ്ധതി വിദേശ സഹായത്തിന്റെ പരിധിയില്‍ വരില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

അതേസമയം ലൈഫില്‍ അന്വേഷണം വേണമെന്നും അന്വേഷണം നടന്നാല്‍ മാത്രമേ ക്രമക്കേട് കണ്ടെത്താന്‍ കഴിയുവെന്നും സിബിഐ കോടതിയില്‍ വാദിച്ചു. കേസില്‍ പ്രതിയല്ലാത്ത ഒരാള്‍ക്ക് എങ്ങനെയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ കഴിയുന്നതെന്നും സി ബി ഐ കോടതിയില്‍ വാദം ഉയര്‍ത്തി.

Keywords: CBI can continue probe in Life mission case: HC, Kochi,News,Trending,CBI,Probe,High Court of Kerala,Politics,Kerala.

Post a Comment