Follow KVARTHA on Google news Follow Us!
ad

ഐ ടി ഐ പ്രവേശനത്തിന് അപേക്ഷിക്കാം; അവസാന തീയതി ഒക്ടോബര്‍ 15

സംസ്ഥാനത്തെ Education, ITI, Admission, Application, Application invited to ITI #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 01.10.2020) സംസ്ഥാനത്തെ ഐ ടി ഐ പ്രവേശനത്തിന് അപേക്ഷിക്കാം. 2020-2021 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 44 ഐ ടി ഐകളിലേക്കാണ് വിവിധ മെട്രിക്/ നോണ്‍ മെട്രിക് ട്രേഡുകളില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ ക്ഷണിച്ചത്. എസ് സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 80 ശതമാനം, എസ് റ്റി വിഭാഗത്തിന് 10 ശതമാനം, മറ്റു വിഭാഗത്തിന് 10 ശതമാനം എന്നിങ്ങനെയാണ് സീറ്റുകള്‍ നിലവിലുള്ളത്. 

News, Kerala, Thiruvananthapuram, Education, ITI, Admission, Application, Application invited to ITI


www.scdd.kerala.gov.in ലെ ഐ.ടി.ഐ അഡ്മിഷന്‍ 2020 എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഈ മാസം 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷകള്‍ സമര്‍പ്പിക്കണം. 

കൂടുതല്‍ വിവരങ്ങള്‍ ദക്ഷിണമേഖല ട്രെയിനിംഗ് ഇന്‍സ്പെക്ടര്‍ ഓഫീസ്, അയ്യങ്കാളി ഭവന്‍, വെള്ളയമ്പലം, കവടിയാര്‍.പി.ഒ, തിരുവനന്തപുരം, ഫോണ്‍: 0471 2316680, ഉത്തരമേഖല ട്രെയിനിംഗ് ഇന്‍സ്പെക്ടര്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്, ഫോണ്‍: 0495 2371451, ജില്ലാ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവരില്‍ നിന്നും വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്: 9947683806, 9446516428.

Keywords: News, Kerala, Thiruvananthapuram, Education, ITI, Admission, Application, Application invited to ITI

Post a Comment