Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്; പ്രതിദിനം രോഗികളുടെ എണ്ണം 15,000 ആകും, സമരങ്ങള്‍ നിര്‍ത്തിവയ്ക്കണം; ലോക്ഡൗണ്‍ വേണ്ടെന്ന് എല്‍ ഡി എഫ്

സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുമെന്നും ഒക്ടോബര്‍ പകുതിയോടെThiruvananthapuram,News,Chief Minister,Pinarayi vijayan,LDF,Politics,Kerala,
തിരുവനന്തപുരം: (www.kvartha.com 29.09.2020) സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുമെന്നും ഒക്ടോബര്‍ പകുതിയോടെ പ്രതിദിനം രോഗികളുടെ എണ്ണം 15,000 ആകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. സമരങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും മുഖ്യമന്ത്രി ഇടതുമുന്നണി യോഗത്തില്‍ പറഞ്ഞു.

കോവിഡ് വ്യാപനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച സര്‍വകക്ഷിയോഗം ചേരുന്നുണ്ട്. എന്നാല്‍ കോവിഡ് വ്യാപനം നേരിടാന്‍ ലോക്ഡൗണ്‍ വേണ്ടെന്ന് ഇടതുമുന്നണിയില്‍ തീരുമാനമായി.



കോവിഡ് വ്യാപനത്തെ നിയന്ത്രണങ്ങള്‍ കടുപ്പിക്കണം, നിയമലംഘനങ്ങള്‍ക്ക് പിഴത്തുക കൂട്ടണം. പ്രാദേശിക കണ്ടെയ്മെന്റ് സോണുകള്‍ ഏര്‍പ്പെടുത്തണമെന്നും എല്‍ഡിഎഫ് നിര്‍ദേശിച്ചു. എല്‍ഡിഎഫ് സമരങ്ങളും പൊതുപരിപാടികളും മാറ്റിവച്ചെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

Keywords: Will Report 15000 Covid Cases Pers Day in State, Warns CM Pinarayi Vijayan, Thiruvananthapuram,News,Chief Minister,Pinarayi vijayan,LDF,Politics,Kerala.

Post a Comment