Follow KVARTHA on Google news Follow Us!
ad

കോവിഡ് കാലത്ത് അമിതമായ ഫീസ് അടിച്ചേല്പിക്കുന്നു, ഫീസ് തുക കൈക്കലാക്കാന്‍ കച്ചവട തന്ത്രങ്ങള്‍, ഫീസിളവ് ചോദിച്ചതിന് കുപ്രചാരണങ്ങള്‍; സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധ ധര്‍ണയും നില്‍പുസമരവും

താമരച്ചാല്‍ സെന്റ് മേരീസ് പബ്ലിക് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ News,Education,CBSE,Parents,Protesters,Controversy,Kerala,
കിഴക്കമ്പലം: (www.kvartha.com 29.09.2020) താമരച്ചാല്‍ സെന്റ് മേരീസ് പബ്ലിക് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധ ധര്‍ണയും നില്‍പുസമരവും. കോവിഡ് കാലത്ത് അടിച്ചേല്പിച്ചിരിക്കുന്ന അമിതമായ ഫീസിനെതിരെയും, ഫീസ് തുക കൈക്കലാക്കാന്‍ മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്ന കച്ചവട തന്ത്രങ്ങള്‍ക്കെതിരെയും, ഇക്കാലമത്രയും സ്‌കൂളുമായി സര്‍വാത്മനാ സഹകരിച്ചിരുന്ന രക്ഷിതാക്കള്‍ക്കെതിരെ ഫീസിളവ് ചോദിച്ചതിന്റെ പേരില്‍ കുപ്രചാരണങ്ങള്‍ നടത്തുന്ന വികല മനഃസ്ഥിതിക്കെതിരെയുമാണ് രക്ഷിതാക്കളുടെ കൂട്ടായ്മ കിഴക്കമ്പലം ബസ് സ്റ്റാന്‍ഡിന് സമീപം പ്രതിഷേധ ധര്‍ണയും സ്‌കൂളിന്റെ പ്രധാന കവാടത്തിനു മുന്നില്‍ നില്‍പ്പ് സമരവും സംഘടിപ്പിച്ചത്.

ഈ സ്‌കൂളിലെ രക്ഷിതാവും എന്‍സിപി എറണാകുളം ജില്ലാ പ്രസിഡന്റുമായ ടി പി അബ്ദുല്‍ അസീസ് ധര്‍ണ ഉദ്ഘാടനം ചെയ്തു. സി ബി എസ് ഇ പാരന്റ്സ് അസോസിയേഷന്‍ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ബാബു കെ പി യോഗത്തിന്റെ അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് അംഗവും എ ഐ വൈ എഫ് ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ അസ്ലഫ് പാറേക്കാടന്‍, ബി ജെ പി സംസ്ഥാന കൗണ്‍സില്‍ അംഗം സി പി രവി, സിപിഐ കുന്നത്തുനാട് മണ്ഡലം കമ്മിറ്റി അംഗം കെ പി ഏലിയാസ് എന്നിവര്‍ രക്ഷിതാക്കളുടെ കൂട്ടായ്മയെ പ്രതിനിധീകരിച്ചു. മനോജ് കെ എം, സിജോ കെ ജെ എന്നിവര്‍ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.



കോവിഡ് ദുരിതങ്ങളില്‍പ്പെട്ട് നട്ടം തിരിയുന്ന രക്ഷിതാക്കളോട് മാനേജ്‌മെന്റ് മനുഷത്വ പൂര്‍ണമായ സമീപനം സ്വീകരിച്ചു. ന്യായമായ ആവശ്യങ്ങളെ അംഗീകരിക്കണമെന്ന് ധര്‍ണയെ അഭിസംബോധന ചെയ്ത വ്യക്തികള്‍ ഐക്യകണ്‌ഠേന അഭിപ്രായപ്പെട്ടു. സ്‌കൂളിന് മുന്നില്‍ നടത്തിയ നില്‍പ്പ് സമരത്തിനൊടുവില്‍ രക്ഷിതാക്കള്‍ക്കെതിരെ മാനേജ്‌മെന്റ് തുടര്‍ന്ന് കൊണ്ടിരിക്കുന്ന കുപ്രചാരണങ്ങളുടെ പ്രതിഷേധ സൂചകമായി രക്ഷിതാക്കളെ താറടിച്ചു കാണിക്കുന്നതിനായി മാനേജ്‌മെന്റ് തയ്യാറാക്കിയ വാര്‍ത്താക്കുറിപ്പിന്റെ കോപ്പി അഗ്‌നിക്കിരയാക്കി. 



തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് ന്യായമായ ഫീസ് ഇളവ് അനുവദിക്കുന്നത് വരെ ഫീസ് അടക്കാതെ ശക്തമായ സമരം തുടരുമെന്ന് രക്ഷകര്‍ത്താക്കളുടെ കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു.

Keywords: Parents protest against Thamarachal St Mary's public school fees, News,Education,CBSE,Parents,Protesters,Controversy,Kerala.

إرسال تعليق