Follow KVARTHA on Google news Follow Us!
ad

കര്‍ഷക ബില്ലിനെ എതിര്‍ക്കുന്നവര്‍ കര്‍ഷകരെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കര്‍ഷക ബില്ലിനെ എതിര്‍ക്കുന്നവര്‍ കര്‍ഷകരെ അപമാനിക്കുകയാണെനNew Delhi,News,Farmers,Politics,Prime Minister,Narendra Modi,Criticism,Protesters,National,
ന്യൂഡെല്‍ഹി: (www.kvartha.com 29.09.2020) കര്‍ഷക ബില്ലിനെ എതിര്‍ക്കുന്നവര്‍ കര്‍ഷകരെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ പൂജിക്കുന്ന യന്ത്രങ്ങളും ഉപകരണങ്ങളും തീവച്ചതിലൂടെ അവര്‍(കര്‍ഷക നിയമത്തെ എതിര്‍ക്കുന്നവര്‍) കര്‍ഷകരെ അപമാനിക്കുകയാണ് ചെയ്യുന്നത്. താങ്ങുവില നടപ്പാക്കുമെന്ന് അവര്‍ വര്‍ഷങ്ങളായി പറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ നടപ്പാക്കിയതേയില്ല. സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം ഈ സര്‍ക്കാരാണ് അത് നടപ്പാക്കിയതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കര്‍ഷക ബില്ലിനെതിരായുളള പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്ത്യ ഗേറ്റില്‍ പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രാക്ടര്‍ കത്തിച്ചിരുന്നു. ഈ സംഭവത്തെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു പ്രധാനമന്ത്രി. ഉത്തരാഖണ്ഡിലെ വിവിധ വികസന പദ്ധതികള്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.



കര്‍ഷക നിയമത്തെ എതിര്‍ക്കുന്നവര്‍ താങ്ങുവിലയുടെ കാര്യത്തില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. രാജ്യത്ത് താങ്ങുവില മാത്രമല്ല ഉണ്ടാവുക, തങ്ങളുടെ ഉത്പന്നങ്ങള്‍ എവിടെയും വില്‍ക്കാനുള്ള സ്വാതന്ത്ര്യവും കര്‍ഷകര്‍ക്കുണ്ടാകും. എന്നാല്‍ ചില ആളുകള്‍ക്ക് ഈ സ്വാതന്ത്ര്യം സഹിക്കാനാകുന്നില്ല. അവര്‍ക്ക് അനധികൃതമായി വരുമാനം ഉണ്ടാക്കാനുള്ള ഒരുമാര്‍ഗം കൂടി അടഞ്ഞിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ കര്‍ഷകരും തൊഴിലാളികളും ആരോഗ്യമേഖലയുമായും ബന്ധപ്പെട്ട നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. ഈ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ തൊഴിലാളികള്‍, യുവാക്കള്‍, വനിതകള്‍, കൃഷിക്കാര്‍ എന്നിവരെ ശക്തിപ്പെടുത്തും. എന്നാല്‍ ചില ആളുകള്‍ ഇവയെ എതിര്‍ക്കാന്‍ വേണ്ടി എതിര്‍ക്കുന്നത് എങ്ങനെയെന്ന് രാജ്യം കാണുന്നുണ്ടെന്നും മോദി പറഞ്ഞു.

ഞായറാഴ്ചയാണ് കര്‍ഷകബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചത്. ഇതോടെ ബില്‍ നിയമമായി. കര്‍ഷക ബില്‍ പാസാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നുവെങ്കിലും അതൊന്നും കാര്യമാക്കാതെയാണ് ബില്‍ പാസായത്. രാജ്യത്ത് കര്‍ഷക ബില്ലിനെതിരെയുള്ള പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

Keywords: On Mann Ki Baat, PM Modi focuses on storytelling; hails passage of farm bills, New Delhi,News,Farmers,Politics,Prime Minister,Narendra Modi,Criticism,Protesters,National.

Post a Comment