Follow KVARTHA on Google news Follow Us!
ad

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയേക്കാള്‍ വലുതാണ് കരാറുകാരും തൊഴിലാളികളും അവരുടെ വിശ്വാസത്തില്‍, അവരുടെ ചെലവില്‍ നടത്തിയ ഭൂമി പൂജ എന്നു കരുതുന്നവരോട് തര്‍ക്കിച്ചിട്ട് കാര്യമില്ല, കണ്ണിറുക്കിയടച്ചിട്ട് നട്ടുച്ചയ്ക്കും ഇരുട്ടെന്നാണല്ലോ പരാതിയെന്നും മന്ത്രി ജി സുധാകരന്‍

സുപ്രീം കോടതി ഉത്തരവിന് പിന്നാലെ പാലാരിവട്ടം പാലം പൊളിക്കലിKochi,News,Politics,Minister,Facebook,post,Controversy,Criticism,Kerala,
കൊച്ചി: (www.kvartha.com 29.09.2020) സുപ്രീം കോടതി ഉത്തരവിന് പിന്നാലെ പാലാരിവട്ടം പാലം പൊളിക്കലിലേക്ക് കടന്നിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പാലം കഴിഞ്ഞ ദിവസം പൊളിച്ച് തുടങ്ങുന്നതിന് മുന്നോടിയായി പൂജ നടത്തിയത് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.

പാലാരിവട്ടത്തേത് ഹിന്ദു പാലമാണോ എന്ന ചോദ്യമാണ് ഉയര്‍ന്നത്. അതുകൊണ്ടുതന്നെ വിവാദത്തിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ മറുപടി.



പാലാരിവട്ടം പാലം പൊളിക്കുന്നതിനു മുന്‍പു പൂജ നടത്തിയതിനെ ചൊല്ലി ചിലര്‍ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന് പറഞ്ഞ സുധാകരന്‍ അന്ധമായ രാഷ്ട്രീയ വിരോധം വച്ചു ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതു പ്രതിഷേധാര്‍ഹമാണെന്നും വ്യക്തമാക്കി. ഒരു പ്രവൃത്തി കരാറുകാരേറ്റെടുത്താല്‍ ആ സൈറ്റ്, നിര്‍മാണം പൂര്‍ത്തീകരിക്കുന്നതു വരെ അവരുടേതാണ്. അവിടെ കരാറുകാര്‍ക്കും തൊഴിലാളികള്‍ക്കും തങ്ങളുടെ വിശ്വാസമനുസരിച്ചു പൂജയോ മറ്റു മതാനുഷ്ഠാനങ്ങളോ നടത്തുന്നതില്‍ സര്‍ക്കാരിനു പങ്കില്ലെന്നും മന്ത്രി സമൂഹമാധ്യമത്തിലെ കുറിപ്പില്‍ പറഞ്ഞു.

ഡിഎംആര്‍സിയുടെ തലവന്‍ ഇ ശ്രീധരന്‍ തികഞ്ഞ ഈശ്വര വിശ്വാസിയാണെന്നാണ് മനസ്സിലാക്കുന്നത്. അവര്‍ സഹായം തേടിയിട്ടുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി വാഗ്ഭടാനന്ദന്‍ സ്ഥാപിച്ചതും കേരളത്തിലെ ഏറ്റവും പ്രസിദ്ധമായതുമായ നിര്‍മാണ മേഖലയിലെ സഹകരണ സ്ഥാപനമാണല്ലോ. കൂടാതെ കമ്യൂണിസ്റ്റുകാര്‍ വിശ്വാസങ്ങള്‍ക്കെതിരല്ല. മറിച്ച് വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സംരക്ഷണമേകുന്നവര്‍ തന്നെയാണ്.

കരാറുകാരും തൊഴിലാളികളും ഭൂമി പൂജ നടത്തുന്നത് സര്‍വ സാധാരണമാണ്. ഇത് തടയാന്‍ രാജ്യത്ത് നിയമ വ്യവസ്ഥയുമില്ല. പൂജ എസ്റ്റിമേറ്റിലില്ല. അതിനാല്‍ തന്നെ പൂജ നടന്നത് സര്‍ക്കാര്‍ ചെലവിലുമല്ല. ഏതാനും ചില തല്‍പരകക്ഷികള്‍ മാത്രമാണ് പല രൂപത്തിലും ഭാവത്തിലും വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത്.

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയേക്കാള്‍ വലുതാണു കരാറുകാരും തൊഴിലാളികളും അവരുടെ വിശ്വാസത്തില്‍, അവരുടെ ചെലവില്‍ നടത്തിയ ഭൂമി പൂജ എന്നു കരുതുന്നവരോട് തര്‍ക്കിച്ചിട്ട് കാര്യമില്ല, കണ്ണിറുക്കിയടച്ചിട്ട് നട്ടുച്ചയ്ക്കും ഇരുട്ടെന്നാണല്ലോ പരാതിയെന്നും സുധാകരന്‍ ചോദിക്കുന്നു. പാലം പൊളിക്കുന്ന ജോലികള്‍ മന്ത്രിയുടെ എഫ്ബി പേജില്‍ പതിനൊന്നര ലക്ഷം പേരാണു തത്സമയം കണ്ടത്.

Keywords: G Sudhakaran on pooja conducted in Palarivattom, Kochi,News,Politics,Minister,Facebook,Post,Controversy,Criticism,Kerala.

Post a Comment