Follow KVARTHA on Google news Follow Us!
ad

ദേഹമാസകലം ടാറ്റൂ, കണ്ണിനുള്ളിലെ വെളുത്ത ഭാഗം പോലും കറുപ്പിച്ചു; കുട്ടികളുടെ പേടി സ്വപ്‌നമായ അധ്യാപകനെ സ്‌കൂളില്‍ നിന്നും പുറത്താക്കി

ദേഹമാസകലം, കണ്ണിനുള്ളില്‍ വരെ ടാറ്റൂ ചെയ്ത അധ്യാപകനെ നഴ്‌സറി സ്‌കൂളില്‍ നിന്ന് പുറത്താക്കി Paris, News, World, Teacher, Students, school, Eyes, Tattoo
പാരീസ്: (www.kvartha.com 29.09.2020) ദേഹമാസകലം, കണ്ണിനുള്ളില്‍ വരെ ടാറ്റൂ ചെയ്ത അധ്യാപകനെ നഴ്‌സറി സ്‌കൂളില്‍ നിന്ന് പുറത്താക്കി. ഫ്രാന്‍സിലെ ഒരു സ്‌കൂള്‍ അധ്യാപകനായ സില്‍വൈന്‍ ഹെലൈനാണ് ടാറ്റൂ ഭ്രമം കയറി കണ്ണിനുള്ളില്‍ വരെ ടാറ്റൂ ചെയ്ത് കുഴപ്പത്തിലായിരിക്കുന്നത്. നഴ്‌സറിയിലെ കുഞ്ഞുങ്ങള്‍ ഭയപ്പെടുന്നു എന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. 

Paris, News, World, Teacher, Students, school, Eyes, Tattoo, French primary school teacher who covering his body in tattoos and turning the whites of his eyes black

കഴിഞ്ഞവര്‍ഷം സില്‍വൈനിന്റെ ക്ലാസില്‍ പഠിച്ചിരുന്ന ഒരു മൂന്നു വയസുകാരന്‍ രാത്രിയില്‍ പോലും പേടിച്ചു കരയുന്ന അവസ്ഥയിലായിരുന്നു. അങ്ങനെയാണ് മാതാപിതാക്കള്‍ പരാതിയുമായി വിദ്യാഭ്യാസ വകുപ്പ് അധികൃതരെ സമീപിച്ചത്. ഫ്രാന്‍സിലെ ഏറ്റവും അധികം ടാറ്റൂ പതിപ്പിച്ച വ്യക്തി എന്ന പേരിലാണ് സില്‍വൈന്‍ അറിയപ്പെടുന്നത്. ഇതുവരെ മുപ്പത്തിമൂന്നേകാല്‍ ലക്ഷം രൂപയോട് അടുത്ത് ദേഹത്ത് ടാറ്റൂ ചെയ്യുന്നതിനായി സില്‍വൈന്‍ മുടക്കി. 

Paris, News, World, Teacher, Students, school, Eyes, Tattoo, French primary school teacher who covering his body in tattoos and turning the whites of his eyes black

നഴ്‌സറി സ്‌കൂളില്‍ നിന്ന് പുറത്താക്കിയെങ്കിലും ആറു വയസിനു മുകളിലുള്ള കുട്ടികളെ പഠിപ്പിക്കാന്‍ അദ്ദേഹത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. അതേസമയം തന്നെ പുറത്താക്കാനുള്ള തീരുമാനം ഏറെ ദുഃഖകരമാണെന്നും ആദ്യ കാഴ്ചയിലെ ബുദ്ധിമുട്ട് മാറിയാല്‍ എല്ലാവര്‍ക്കും തന്നെ ഉള്‍ക്കൊള്ളാനാകും എന്നും അദ്ദേഹം പറയുന്നു. എന്തൊക്കെ തിരിച്ചടികള്‍ നേരിട്ടാലും അധ്യാപനം തന്നെയാണ് തന്റെ പ്രൊഫഷന്‍ എന്നും അതിനാല്‍ അതില്‍ നിന്നും പിന്തിരിയില്ല എന്നുമാണ് സില്‍വൈന്റെ തീരുമാനം.

Paris, News, World, Teacher, Students, school, Eyes, Tattoo, French primary school teacher who covering his body in tattoos and turning the whites of his eyes black

Keywords: Paris, News, World, Teacher, Students, school, Eyes, Tattoo, French primary school teacher who covering his body in tattoos and turning the whites of his eyes black

Post a Comment