Follow KVARTHA on Google news Follow Us!
ad

മരിച്ചവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ സാമ്പിളുകള്‍ തുടര്‍പരിശോധനകള്‍ക്ക് അയക്കുന്നത് കാരണം സംസ്‌ക്കാരം വൈകുന്നു; പ്രോട്ടോക്കോളില്‍ മാറ്റംവരുത്തണമെന്ന ആവശ്യം ശക്തമാകുന്നു

മരിച്ചയാളുടെ ആന്റിജന്‍ പരിശോധന Covid19, NIV, Antigen test, RT-PCR test, Medical College, Protocol, Covid death, Internal Medicine, Relatives, Doctors
തിരുവനന്തപുരം: (www.kvartha.com 10.08.2020) മരിച്ചയാളുടെ ആന്റിജന്‍ പരിശോധന പോസിറ്റീവായാല്‍ കോവിഡ് ആണോ മരണകാരണമെന്ന് ഉറപ്പാക്കാന്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടര്‍പരിശോധനകള്‍ക്ക് സാമ്പിള്‍ അയയ്ക്കുന്ന പ്രോട്ടോക്കോളില്‍ മാറ്റംവരുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ആന്റിജന്‍ പരിശോധന പോസിറ്റീവായാല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തും അതിന് ശേഷമായിരിക്കും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിള്‍ അയയ്ക്കുക. അന്തിമ റിസല്‍റ്റ് വരാതെ ആശുപത്രി അധികൃതര്‍ മൃതദേഹം വിട്ടുകൊടുക്കില്ല. ഇത് കാരണം മൃതദേഹം സംസ്‌ക്കരിക്കാന്‍ ഒരാഴ്ചയിലധികം എടുക്കുന്നു.

The question is arising whether it is necessary to conduct repeat checking of samples to confirm Covid deaths, Covid19, NIV, Antigen test, RT-PCR test, Medical College, Protocol, Covid death, Internal Medicine, Relatives, Doctors

 കഴിഞ്ഞ അഞ്ച് മാസമായി വീട്ടില്‍ കിടപ്പിലായിരുന്ന തിരുവനന്തപുരം സ്വദേശിനി (83) ആഗസ്റ്റ് ഒന്നിനാണ് മരിച്ചത്.. കോവിഡ് പരിശോധനകള്‍ക്കായി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ആന്റിജന്‍ ടെസ്റ്റ് നടത്തിയപ്പോള്‍ പോസിറ്റീവായതോടെ ആര്‍ടി-പി.സി.ആര്‍ പരിശോധനകളും നടത്തി. മൂന്ന് ദിവസം കഴിഞ്ഞാണ് റിസല്‍റ്റ് വന്നത്. അതും പോസിറ്റീവായി. അതോടെ ആലപ്പുഴയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിള്‍ അയച്ചു. ആഗസ്റ്റ് ഒന്‍പത് വരെ റിസള്‍ട്ട് കിട്ടിയില്ല. മൃതദേഹം മോര്‍ച്ചറിയിലാണ്. മരിക്കുന്നവരുടെ ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവായാല്‍ സാമ്പിളുകള്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കുകയാണ് ആശുപത്രികള്‍ ചെയ്യുന്നത്. ഇത് ബന്ധുക്കള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

ആന്റിജന്‍ പരിശോധന പോസിറ്റീവായാല്‍ മൃതദേഹം മോര്‍ച്ചറിയില്‍ വയ്ക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ആന്റിജന്‍ പരിശോധന പോസിറ്റീവായാല്‍ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിള്‍ അയയ്‌ക്കേണ്ട കാര്യമില്ലെന്ന് ആന്തരികരോഗ വിദഗ്ധനായ ഡോ. എന്‍.എം അരുണ്‍ പറയുന്നു. ഇത്തരത്തിലുള്ള പല കേസുകളിലും റിസല്‍റ്റ് ലഭിക്കാന്‍ ഏഴ് മുതല്‍ 12 ദിവസം വരെ എടുക്കും. അതുവരെ മൃതദേഹം സംസ്‌ക്കരിക്കാന്‍ കഴിയില്ല. ആര്‍.ടി- പി.സി.ആര്‍ പരിശോധന മറ്റേതെങ്കിലും ലാബില്‍ നടത്തി കോവിഡ് പോസിറ്റീവായാലും സാമ്പിളുകള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിക്കുമെന്ന് ബന്ധുക്കള്‍ പറയുന്നു.

' റിസള്‍റ്റ് എന്ന് വരുമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നില്ല. അവര്‍ക്ക് ഇതേക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും' തിരുവനന്തപുരത്ത് മരിച്ച സ്ത്രീയുടെ ബന്ധു പറഞ്ഞു. മരിച്ചവര്‍ക്ക് കോവിഡ് ഉണ്ടോ എന്നറിയാന്‍ സാമ്പിളുകള്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയയ്ക്കണമെന്ന് ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോളാണ്. എന്നാലേ കോവിഡ് മരണമാണോ അല്ലയോ എന്ന് ഉറപ്പാക്കാനാകൂ. ദിവസവും ധാരാളം സാമ്പിളുകള്‍ ലഭിക്കുന്നത് കൊണ്ടാണ് പരിശോധനാ ഫലം വൈകുന്നതെന്നും കോവിഡ് മരണം സ്ഥിരീകരിക്കാന്‍ ആന്റിജന്‍ ടെസ്റ്റ്, ആര്‍.ടി-പി.സി.ആര്‍ പരിശോധന, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന എന്നിവയെല്ലാം നടത്തേണ്ടതുണ്ടോ, പ്രോട്ടോക്കോളില്‍ മാറ്റം വരുത്തണ്ടേ എന്ന് മെഡിക്കല്‍ കോളജിലെ ഒരു ഡോക്ടര്‍ ചോദിക്കുന്നു. 

Keywords: The question is arising whether it is necessary to conduct repeat checking of samples to confirm Covid deaths, Covid19, NIV, Antigen test, RT-PCR test, Medical College, Protocol, Covid death, Internal Medicine, Relatives, Doctors

Post a Comment