Follow KVARTHA on Google news Follow Us!
ad

കരിപ്പൂരിനോട് വീണ്ടും കേന്ദ്രത്തിന്റെ അവഗണന; ജംബോ ജെറ്റ് അടക്കമുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെച്ചു

കരിപ്പൂര്‍ വിമാനത്താവളത്തിനോട് വീണ്ടും കേന്ദ്ര DGCA, Karipur, Emirates,Air India, Suspended, AAI, Boeing flights, Saudi Airlines, NOC, Resume
തിരുവനന്തപുരം: (www.kvartha.com 10.08.2020) കരിപ്പൂര്‍ വിമാനത്താവളത്തിനോട് വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ അവഗണന. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കരിപ്പൂരില്‍ നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വെള്ളിയാഴ്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍ പെട്ടതിനെ കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയാണോ, അതോ ജംബോ വിമാനങ്ങള്‍ ദീര്‍ഘകാലത്തേക്ക് നിര്‍ത്തിവയ്ക്കുകയാണോ എന്ന് ഡിജിസിഎ വ്യക്തമാക്കിയിട്ടില്ല. 
Karipoor

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം റണ്‍വേയിലെ സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 2015ല്‍ ഇതേ പോലെ ജംബോ വിമാനങ്ങളുടെ സര്‍വ്വീസ് നിര്‍ത്തിവച്ചിരുന്നു. പിന്നീട് എയര്‍ പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ റണ്‍വേയ്ക്ക് നീളം കൂട്ടുന്നത് അടക്കമുള്ള സുരക്ഷാ നടപടികള്‍ ഒരുക്കിയതോടെ 2018ല്‍ വീണ്ടും വലിയ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കി. മുസ്്‌ലിംലീഗ് എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും പി.വി അബ്ദുള്‍ വഹാബും കേന്ദ്രസര്‍ക്കാരിനെ നിരവധിതവണ സമീപിച്ചിരുന്നു. 

സിവില്‍ ഏവിയേഷന്‍ അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സൗദി അറേബ്യന്‍ ഏയര്‍ലൈന്‍സ് ഞായറാഴ്ച കരിപ്പൂരില്‍ നിന്ന് ഷെഡ്യൂള്‍ ചെയ്തിരുന്ന എ-330 വിമാനം കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഷെഡ്യൂള്‍ ചെയ്തു. 2018 മുതല്‍ മൂന്ന് വര്‍ഷത്തേക്ക് സര്‍വ്വീസ് നടത്താനാണ് സൗദി അറേബ്യന്‍ ഏയര്‍ ലൈന്‍സിന് അനുമതി നല്‍കിയിരുന്നത്. പിന്നീട് എയര്‍ ഇന്ത്യയ്ക്കും എമറേറ്റ്‌സിനും അടുത്തിടെ ഖത്തര്‍ ഏയര്‍വെയിസിനും ജംബോ വിമാനങ്ങള്‍ സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കിയിരുന്നു. സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായി തുടര്‍ച്ചയായി റണ്‍വേ ഫ്രിക്ഷന്‍ ടെസ്റ്റ് നടത്തുമെന്ന് എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ വിമാനത്താവള അധികൃതരെ അറിയിച്ചിരുന്നു.

ജംബോ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് ഡി.ജി.സി.എ പല ഉപാധികളും സൗദി അറേബ്യന്‍ എയര്‍ ലൈനിന് മുന്നില്‍ വച്ചിരുന്നു. മൂന്ന് വര്‍ഷം കൂടുമ്പോള്‍ അനുമതി പത്രം പുനപ്പരിശോധിക്കും എയര്‍ബസ് 330-300 . ബോയിംഗ് 777-200 വിമാനങ്ങള്‍ സര്‍വ്വീസ് നടത്താം. ആദ്യത്തെ ആറ് മാസം രാത്രി മാത്രമേ സര്‍വീസ് നടത്താവൂ. തുടങ്ങിയവയായിരുന്നു അത്. കാഴ്ച (visibility) 2000 മീറ്ററില്‍ താഴെയാണെങ്കില്‍ ജംബോ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തരുതെന്ന് 2019 ജൂലായില്‍ എമറേറ്റ്‌സിന് നല്‍കിയ അനുമതി പത്രത്തില്‍ പറയുന്നു.

ഡിജിസിഎയുടെ നിലപാട് നീതികരിക്കാനാവില്ലെന്ന് കോഴിക്കോട് എം.പി എം.കെ രാഘവന്‍ പ്രതികരിച്ചു. ഡിജിസിഎ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും കരിപ്പൂരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമാന അപകടത്തെ കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാകും മുമ്പ് ജംബോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് നീതികരിക്കാനാവില്ല, ചിലരുടെ സ്ഥാപിത താല്‍പര്യമാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ട്. തൊട്ടടുത്ത ജില്ലകളിലെ, സ്വകാര്യനിക്ഷേപങ്ങളുള്ള വിമാനത്താവളങ്ങളിലെ വരുമാനം കൂട്ടുകയാണ് അവരുടെ ലക്ഷ്യം. വിമാന അപകടത്തെ അതിനായി അവര്‍ ഉപയോഗിക്കുകയാണെന്നും എം.പി ആരോപിച്ചു.

Keywords: DGCA has suspended wide bodied flights from Karipur, DGCA, Karipur, Emirates, Air India, Suspended, AAI, Boeing flights, Saudi Airlines, NOC, Resume  

Post a Comment