Follow KVARTHA on Google news Follow Us!
ad

ഷോറൂമില്‍ സര്‍വീസിന് നല്‍കിയ പൊലീസ് ജീപ്പ് മോഷ്ടിച്ച് കടന്ന കള്ളനെ കയ്യോടെ പിടികൂടി

ഷോറൂമില്‍ സര്‍വീസിന് നല്‍കിയ പൊലീസ് ജീപ്പ് മോഷ്ടിച്ച് കടന്നAlappuzha, News, Local-News, Crime Branch, Thrissur, Vehicles, Police, Kerala,
ആലപ്പുഴ: (www.kvartha.com 19.06.2020) ഷോറൂമില്‍ സര്‍വീസിന് നല്‍കിയ പൊലീസ് ജീപ്പ് മോഷ്ടിച്ച് കടന്ന കള്ളനെ കയ്യോടെ പിടികൂടി. ആലപ്പുഴ സക്കറിയ ബസാറില്‍ നിസാറിനെയാണ് പൊലീസ് പിടികൂടിയത്.

ആലപ്പുഴ ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ വാഹനമാണ് ഇയാള്‍ ഷോറൂമില്‍ നിന്ന് അടിച്ചെടുത്തത്. തൃശൂര്‍ മണ്ണുത്തിയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. അറ്റകുറ്റ പണികള്‍ക്കായാണ് വാഹനം ആലപ്പുഴ നഗരത്തിലെ മഹീന്ദ്ര ഷോറൂമില്‍ എത്തിച്ചത്.

Thief who stole the police jeep caught, Alappuzha, News, Local-News, Crime Branch, Thrissur, Vehicles, Police, Kerala

വാഹനം മോഷ്ടിക്കപ്പെട്ടുവെന്ന് മനസിലാക്കിയ ഷോറൂം അധികൃതര്‍ ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് ആലപ്പുഴയിലും സമീപ ജില്ലകളിലും നടത്തിയ തിരച്ചിലിലാണ് തൃശൂര്‍ മണ്ണുത്തിയില്‍ നിന്നും വാഹനം കണ്ടെത്തിയത്. നിസാറിനെയും മോഷ്ടിച്ച വാഹനവും മണ്ണുത്തി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.

Keywords: Thief who stole the police jeep caught, Alappuzha, News, Local-News, Crime Branch, Thrissur, Vehicles, Police, Kerala.