Follow KVARTHA on Google news Follow Us!
ad

30 ദിവസം തരും; അതിനകം മാറ്റമുണ്ടാകണം, അല്ലെങ്കില്‍ ധനസഹായമില്ല, ലോകാരോഗ്യ സംഘടനക്കെതിരെ ഭീഷണി മുഴക്കി വീണ്ടും ട്രംപ്

ലോകാരോഗ്യ സംഘടനക്കെതിരെ ഭീഷണി മുഴക്കി വീണ്ടും ട്രംപ് Trump Threatns WHO with Permanent Funding Freeze, Gives 30 day ultimatum
വാഷിംഗ്‌ടൺ: (www.kvartha.com 19.05.2020) മുപ്പത് ദിവസം സമയം തരും, അതിനകം പ്രവര്‍ത്തനങ്ങളില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ഡബ്ല്യൂ എച്ച്‌ ഒയ്ക്കുള്ള ധനസഹായം പൂര്‍ണമായും അവസാനിപ്പിക്കും. സംഘടനയില്‍ തുടരേണ്ടതുണ്ടോ എന്ന കാര്യവും ആലോചിക്കും. ലോകാരോഗ്യ സംഘടനക്കെതിരെ വീണ്ടും ഭീഷണിയും മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് രംഗത്തെത്തി. കോവിഡ് രോഗവ്യാപനത്തിന്റെ തീവ്രത ലോകാരോ​ഗ്യ സംഘടന മറച്ചുവെച്ചുവെന്നും ചൈനീസ് താല്പര്യങ്ങൾക്ക് അനുകൂലമായ നിലപാട് കൈക്കൊള്ളുന്നുവെന്നും ഇതിനു പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇതിനുപിന്നാലെ ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയിരുന്ന ധനസഹായം അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു.


Conald Trump American President

'അടുത്ത 30 ദിവസത്തിനുള്ളില്‍ ലോകാരോഗ്യ സംഘടന കാര്യമായ മാറ്റം വരുത്തുന്നില്ലെങ്കില്‍, നിലവില്‍ നിര്‍ത്തലാക്കിയ ധനസഹായം ഞാന്‍ പൂര്‍ണമായും അവസാനിപ്പിക്കും. സംഘടനയിലെ അമേരിക്കയുടെ അംഗത്വം സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചു പുനഃപരിശോധിക്കും', ട്രംപ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസിന് എഴുതിയ കത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.


Donald Trump letter to WHO

കൊറോണ വ്യാപിക്കുമ്പോൾ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനം വളരെ മോശമാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. ചൈനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്വതന്ത്ര നിലപാട് എടുത്താല്‍ മാത്രമേ ലോകാരോഗ്യ സംഘടനയ്ക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂവെന്നും ട്രംപ് പറഞ്ഞു. ചൈനക്കെതിരെയുള്ള ആരോപണങ്ങളും കത്തിൽ ഉന്നയിച്ചിട്ടുണ്ട്. 2019 ല്‍ അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്ക് 400 മില്യണ്‍ ഡോളറിലധികം സംഭാവന നല്‍കിയിരുന്നു. ഈ വര്‍ഷം ഏകദേശം 58 മില്യണ്‍ ഡോളര്‍ കൈമാറി.

Summary: Trump Threatns WHO with Permanent Funding Freeze, Gives 30 day ultimatum