Follow KVARTHA on Google news Follow Us!
ad

വയനാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു; ജില്ലയില്‍ നാല് മാസത്തിനിടെ രോഗം ബാധിച്ചത് 19 പേര്‍ക്ക്

വയനാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു Wayanad, News, Kerala, Monkey, Treatment, hospital
വയനാട്: (www.kvartha.com 23.04.2020) വയനാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍
ചികിത്സയിലായിരുന്ന ബേഗൂര്‍ കോളനിയില്‍ നിന്നുള്ള 2 സ്ത്രീകള്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിഞ്ഞിരുന്ന ഇരുമ്പുപാലം സ്വദേശിയായ 49കാരനുമാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഈ വര്‍ഷം കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം 19 ആയി.

തിരുനെല്ലി അപ്പപ്പാറ, ബേഗൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലാണ് രോഗം സ്ഥിരീകരിച്ചത്. അപ്പപ്പാറ, ബേഗൂര്‍ പ്രദേശത്ത് തന്നെയാണ് നേരത്തെയും കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കാലികളെ മേയ്ക്കാനും വിറകുശേഖരിക്കാനും പോവുന്ന ആദിവാസികളില്‍ രോഗം പകരാന്‍ സാധ്യത ഏറിയതിനാല്‍ കോളനികളില്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് അധികൃതര്‍ ജില്ലയില്‍ നടത്തിവരുന്നത്.

Wayanad, News, Kerala, Monkey, Treatment, hospital, Monkey fever, Health, Patient, monkey fever; Three more case confirmed in Wayanad

Keywords: Wayanad, News, Kerala, Monkey, Treatment, hospital, Monkey fever, Health, Patient, monkey fever; Three more case confirmed in Wayanad