Follow KVARTHA on Google news Follow Us!
ad

പാകിസ്താനില്‍ ആളില്ലാ ലെവല്‍ക്രോസില്‍ തീവണ്ടി ബസ്സിലിടിച്ച് 20 പേര്‍ മരിച്ചു; മരണ നിരക്ക് ഇനിയും ഉയരാന്‍ സാധ്യത

ആളില്ലാ ലെവല്‍ ക്രോസില്‍ അതിവേഗ ട്രെയിന്‍ ബസ്സിലിടിച്ച് 20 പേര്‍ മരിച്ചു. പാകിസ്താനിലെ തെക്കന്‍ സിന്ധ് പ്രവിശ്യയില്‍ രോഹ്രി റെയില്‍വേ സ്റ്റേഷനുസമീപത്തെ കന്ദാരാ News, World, Pakistan, Train Accident, Bus, Death, Hospital, Accident, Railway, Enquiry, Several Dead, wounded after Train Collides with Bus in Pakistan
കറാച്ചി: (www.kvartha.com 01.03.2020) ആളില്ലാ ലെവല്‍ ക്രോസില്‍ അതിവേഗ ട്രെയിന്‍ ബസ്സിലിടിച്ച് 20 പേര്‍ മരിച്ചു. പാകിസ്താനിലെ തെക്കന്‍ സിന്ധ് പ്രവിശ്യയില്‍ രോഹ്രി റെയില്‍വേ സ്റ്റേഷനുസമീപത്തെ കന്ദാരാ ലെവല്‍ക്രോസിലാണ് അപകടം നടന്നത്. റാവല്‍പിണ്ടിയില്‍നിന്ന് കറാച്ചിയിലേക്കു പോകുകയായിരുന്ന '45 അപ് പാകിസ്താന്‍ എക്‌സ്പ്രസ്' ആണ് ബസുമായി കൂട്ടിയിടിച്ചത്.

News, World, Pakistan, Train Accident, Bus, Death, Hospital, Accident, Railway, Enquiry, Several Dead, wounded after Train Collides with Bus in Pakistan

പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് കമ്മിഷണര്‍ ഷഫീക്ക് അഹമ്മദ് മഹേഷര്‍ പറഞ്ഞു.

സുക്കുറില്‍നിന്ന് പഞ്ചാബിലേക്കു പോകുകയായിരുന്ന ബസില്‍ അന്‍പതിലേറെ യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടും. നിരവധി പേര്‍ക്ക് പരിക്കുണ്ട്.

സംഭവത്തിന് ശേഷം ബസ് പൂര്‍ണമായും തകര്‍ന്നു. ട്രെയിന്റെ എന്‍ജിനും സാരമായ കേടുപാടുണ്ട്. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനുകാരണമെന്ന് പാകിസ്താന്‍ റെയില്‍വേ വക്താവ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടു.

Keywords: News, World, Pakistan, Train Accident, Bus, Death, Hospital, Accident, Railway, Enquiry, Several Dead, wounded after Train Collides with Bus in Pakistan