Follow KVARTHA on Google news Follow Us!
ad

ജീവിതത്തില്‍ മാത്രമല്ല ഉപയോഗിക്കുന്ന ഭാഷയിലും സംസ്‌കാരം പാലിക്കണം; ബിജെപി നേതാക്കള്‍ക്ക് ആര്‍എസ്എസിന്റെ പരോക്ഷ ഉപദേശം

സിഎഎ വിരുദ്ധ സമരക്കാര്‍ക്കെതിരെ വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്ന ബിജെപി നേതാക്കള്‍ക്കെതിരെ ഉപദേശവുമായി ആര്‍എസ്എസ്. ജീവിതത്തില്‍ News, National, New Delhi, Politics, BJP, RSS, Leader, RSS's Indirect Advice to BJP Leaders
ന്യൂഡെല്‍ഹി: (www.kvartha.com 01.03.2020) സിഎഎ വിരുദ്ധ സമരക്കാര്‍ക്കെതിരെ വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്ന ബിജെപി നേതാക്കള്‍ക്കെതിരെ ഉപദേശവുമായി ആര്‍എസ്എസ്. ജീവിതത്തില്‍ മാത്രമല്ല ഉപയോഗിക്കുന്ന ഭാഷയിലും സംസ്‌കാരം പാലിക്കണമെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബളെ വിമര്‍ശിച്ചു.

 News, National, New Delhi, Politics, BJP, RSS, Leader, RSS's Indirect Advice to BJP Leaders

ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേഷ് വെര്‍മ എന്നിവരുടെ പ്രസംഗങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് ദത്താത്രേയ ഹൊസെബൊളെയുടെ പരാമര്‍ശമെങ്കിലും ആരെയും പേരെടുത്ത് പറഞ്ഞ് അദ്ദേഹം വിമര്‍ശിക്കാന്‍ നിന്നില്ല.

ശ്രീരാമനെ മര്യാദാ പുരുഷോത്തമന്‍ ആയാണ് എല്ലാവരും വിശേഷിപ്പിക്കുന്നത്. സംസാരത്തില്‍ പോലും എളിമയും വിനയവും പ്രകടിപ്പിച്ചതുകൊണ്ടാണ് അദ്ദേഹത്തെ അങ്ങനെ വിളിക്കുന്നത്. അതിനാല്‍ സാമൂഹികവും രാഷ്ട്രീയവുമായ ജീവിതത്തില്‍ സംസാരത്തില്‍ മര്യാദ പ്രകടിപ്പിക്കണമെന്ന് ദത്താത്രേയ ഹൊസബളെ ആവശ്യപ്പെട്ടു. ഡെല്‍ഹിയില്‍ സംഘടിപ്പിച്ച അയോധ്യാ പര്‍വ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും മര്യാദ പ്രകടിപ്പിക്കണം. അതാണ് ശ്രീരാമന്‍ നല്‍കുന്ന സന്ദേശമെന്നും ഈ സന്ദേശം ഇന്ന് പ്രസക്തമാണ്. മനസില്‍ തോന്നുന്നതെന്തും വിളിച്ചുപറയുന്നതിനേക്കാള്‍ സ്വന്തം വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അദേഹം പറഞ്ഞു.

Keywords: News, National, New Delhi, Politics, BJP, RSS, Leader, RSS's Indirect Advice to BJP Leaders