Follow KVARTHA on Google news Follow Us!
ad

മുഹിയുദ്ദീന്‍ യാസീന്‍ മലേഷ്യന്‍ പ്രധാനമന്ത്രി

മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി മുന്‍ ആഭ്യന്തരമന്ത്രി മുഹിയുദ്ദീന്‍ യാസീനെ(72) തിരഞ്ഞെടുത്തു. ഞായറാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും.News, World, Malaysia, Prime Minister, King, Politics, Muh-uddin Yaseen is the Malaysian Prime Minister
ക്വലാലംപുര്‍: (www.kvartha.com 01.03.2020) മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി മുന്‍ ആഭ്യന്തരമന്ത്രി മുഹിയുദ്ദീന്‍ യാസീനെ(72) തിരഞ്ഞെടുത്തു. ഞായറാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും. മലേഷ്യന്‍ രാജാവ് അബ്ദുള്ള പഹാങ്ങാണ് യാസീനെ പ്രധാനമന്ത്രിയായി നിയമിച്ചത്.

 News, World, Malaysia, Prime Minister, King, Politics, Muh-uddin Yaseen is the Malaysian Prime Minister

ഒരാഴ്ച നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഇതോടെ അന്ത്യമായതായി കൊട്ടാരം അറിയിച്ചു. ഇതോടെ അധികാരത്തില്‍ തിരിച്ചെത്താനുള്ള മുന്‍പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിന്റെ നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയാവുന്നു സ്ഥാനാരോഹണം. തിങ്കളാഴ്ചയാണ് അപ്രതീക്ഷിത നീക്കത്തിലൂടെ മഹാതിര്‍ മുഹമ്മദ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചത്.

ബാരിസണ്‍ നാഷണല്‍ പാര്‍ട്ടി, പാര്‍ട്ടി ഇസ്ലാം സി മലേഷ്യ എന്നീ പാര്‍ട്ടികളുടെ പിന്‍തുണയാണ് മുഹിയുദ്ദീന് തുണയായത്. ഒട്ടേറെക്കാലം യുണൈറ്റഡ് മലയ് നാഷണല്‍ ഓര്‍ഗനൈസേഷന്റെ (യു.എം.എന്‍.ഒ.) പ്രധാനപദവികള്‍ വഹിച്ചിട്ടുള്ള മുഹിയുദ്ദീന്‍ മുന്‍ നേതാവ് നജീബ് റസാക്കിന്റെ മന്ത്രിസഭയില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്നു.

മലേഷ്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും മുഹിയുദ്ദീന്‍ നന്ദിയും പറഞ്ഞു.

Keywords: News, World, Malaysia, Prime Minister, King, Politics, Muh-uddin Yaseen is the Malaysian Prime Minister