Follow KVARTHA on Google news Follow Us!
ad

ഡോവലിന്റെ ഇടപെടല്‍; ഡല്‍ഹി സാധാരണ നിലയിലേക്ക്, നന്ദി അറിയിച്ച് ജനങ്ങള്‍

കലാപഭൂമിയായ ഡല്‍ഹി സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണ്. പൗരത്വ നിയമ ഭേദഗതിയെ News, New Delhi, National, Trending, Prime Minister, Police, Conflict, People, Peaceful,
ന്യൂഡല്‍ഹി: (www.kvartha.com 01.03.2020) കലാപഭൂമിയായ ഡല്‍ഹി സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണ്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുളള സംഘര്‍ഷം കലാപമായി മാറിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കലാപഭൂമിയെ നിയന്ത്രണ വിധേയമാക്കാന്‍ ചുമതലപ്പെടുത്തിയത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയായിരുന്നു.

News, New Delhi, National, Trending, Prime Minister, Police, Conflict, People, Peaceful,Dowell's involvement; Delhi is back to normal


കേന്ദ്രത്തിന്റെ നിര്‍ദേശമനുസരിച്ച് അജിത് ഡോവല്‍ കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരത്തിന് കലാപ മേഖലയിലെത്തി. പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. പ്രദേശവാസികളുമായി സംസാരിച്ചു. ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പ് നല്‍കി. എല്ലാം ഒപ്പിയെടുക്കാന്‍ ക്യാമറകളുടെ അകമ്പടിയുമുണ്ടായിരുന്നു. ആദ്യത്തെ ഇടപെടല്‍ത്തന്നെ ഫലപ്രദമായി. കേന്ദ്രസര്‍ക്കാരിന്റെ സുരക്ഷാ നിയന്ത്രണത്തിലുള്ള പ്രദേശമായ ഡല്‍ഹിയില്‍ അജിത് ഡോവലിനെ മോദി നിര്‍ദേശിക്കുകയായിരുന്നു. ഡല്‍ഹിയില്‍ സംഘര്‍ഷം നിയന്ത്രണവിധേയമാക്കിയതില്‍ ജനങ്ങള്‍ ഡോവലിന് നന്ദിയും അറിയിച്ചു.



ഞങ്ങള്‍ക്ക് ഈ സമാധാനം തിരിച്ചുകിട്ടിയത് അജിത് ഡോവലിന്റെ ഇടപെടലിലൂടെയാണെന്ന് ബ്രിജ്പുരി പ്രദേശവാസിയായ സുരേഷ് ചൗള പറയുന്നു. അജിത് ഡോവലിന്റെ സന്ദര്‍ശനത്തിന് ശേഷമാണ് ഈ മേഖലയില്‍ സുരക്ഷാസൈന്യത്തെ വിന്യസിച്ചതും സമാധാനം പുനസ്ഥാപിക്കാനായതും. കൈയില്‍ ആയുധവും ആസിഡും പെട്രോളുമായി നൂറുകണക്കിന് അക്രമികളാണ് എന്റെ വീടിനുമുന്നിലെത്തിയത്. ഞാനും മക്കളും വിവിധമതസ്ഥരായ അയല്‍ക്കാരുമുള്‍പ്പെടെ അവരെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. എന്നാലും വീടിന് അവര്‍ തീയിട്ടു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിവസങ്ങളായി മുസ്തഫാബാദിലെ തെരുവില്‍ കനപ്പെട്ട ഭീതിയുടെ നിഴല്‍ മാഞ്ഞുതുടങ്ങിയിരിക്കുന്നു. കലാപത്തിന് ശേഷം വടക്കുകിഴക്കന്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് തിരിച്ചുവന്നുതുടങ്ങി. ഇതിന് സാധാരണജനങ്ങള്‍ നന്ദിപറയുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും ദേശീയസുരക്ഷാഉപദേഷ്ടാവ് അജിത് ഡോവലിനോടുമാണ്. കലാപത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ശിവ് വിഹാറിന് സമീപ പ്രദേശങ്ങളിലെ ജനങ്ങളാണ് പ്രധാനമന്ത്രിക്കും സംഘത്തിനും നന്ദി. സുരേഷ് ചൗള പറഞ്ഞു നിര്‍ത്തി.


Keywords: News, New Delhi, National, Trending, Prime Minister, Police, Conflict, People, Peaceful,Dowell's involvement; Delhi is back to normal