Follow KVARTHA on Google news Follow Us!
ad

പോലീസിലും ചാരന്മാരോ? പ്രതിക്കൂട്ടിലാക്കുന്ന വിവരം ചോരുന്നതിന് അന്വേഷണത്തിന് അനുമതിതേടി ഡി ജി പി

സമീപകാലത്ത് പോലീസിനെ പ്രതിക്കൂട്ടിലാക്കിയ വാര്‍ത്തകള്‍ പുറത്തുവന്നതോടെ അന്വേഷണത്തിന് അനുമതിതേടി പോലീസ് മേധാവി. പോലീസ് ആസ്ഥാനത്തുനിന്ന് നിര്‍ണായക വിവരങ്ങള്‍ ചോരുന്നതിനാണ് അന്വേഷണത്തിന് News, Kerala, Thiruvananthapuram, Police, Behra, Government, Allegation, Enquiry, Corruption, DGP Seeks Permission to Investigate Allegations
തിരുവനന്തപുരം: (www.kvartha.com 01.03.2020) സമീപകാലത്ത് പോലീസിനെ പ്രതിക്കൂട്ടിലാക്കിയ വാര്‍ത്തകള്‍ പുറത്തുവന്നതോടെ അന്വേഷണത്തിന് അനുമതിതേടി പോലീസ് മേധാവി. പോലീസ് ആസ്ഥാനത്തുനിന്ന് നിര്‍ണായക വിവരങ്ങള്‍ ചോരുന്നതിനാണ് അന്വേഷണത്തിന് അനുമതിതേടി ഡി ജി പി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതിന്റേതടക്കമുള്ള വിവരങ്ങള്‍ ചോര്‍ന്നത് പോലീസ് ആസ്ഥാനത്തു നിന്നാണെന്ന നിഗമനത്തിലാണ് ഇതേക്കുറിച്ച് വിശദ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടത്.

News, Kerala, Thiruvananthapuram, Police, Behra, Government, Allegation, Enquiry, Corruption, DGP Seeks Permission to Investigate Allegations

പോലീസ് നവീകരണം, ട്രാഫിക് പരിഷ്‌കരണം, സുരക്ഷാ സംവിധാനമൊരുക്കല്‍ എന്നിവയെക്കുറിച്ചെല്ലാം ഒട്ടേറെ ക്രമക്കേട് ആരോപണങ്ങളാണ് സമീപകാലത്ത് പുറത്തുവന്നത്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ ഇടനിലയാക്കിയാണ് പല ഇടപാടുകളും പോലീസ് നടത്തിയെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. പോലീസ് നവീകരണത്തിനുള്ള കേന്ദ്രഫണ്ടടക്കം വകമാറ്റി ചെലവഴിച്ചുവെന്നാണ് സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

സി എ ജി റിപ്പോര്‍ട്ടിനു പിന്നാലെ പോലീസിലെ പല പദ്ധതികളെക്കുറിച്ചും അഴിമതിയാരോപണവുമായി വാര്‍ത്തകള്‍ പുറത്തുവന്നു. പുറത്തുവന്ന വാര്‍ത്തകളിലെല്ലാം ഡി ജി പിയാണു പ്രതിക്കൂട്ടില്‍. ഇക്കാരണത്താലാണ് പോലീസ് ആസ്ഥാനത്തെ ഡി ജി പി സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ കാരണം.

വാണിജ്യ സ്ഥാപനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും സി സി ടി വി ക്യാമറ സ്ഥാപിച്ച് സുരക്ഷയൊരുക്കാന്‍ തയ്യാറാക്കിയ 'സിംസ്' പദ്ധതിയെക്കുറിച്ചും വിവരങ്ങള്‍ ചോര്‍ന്നത് പോലീസില്‍ നിന്നാണെന്നാണ് ഡി ജി പിയുടെ നിഗമനം.

പോലീസ് ആസ്ഥാനത്തുനിന്ന് വാര്‍ത്ത ചോരുന്നതില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് ഡി ജി പി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സര്‍ക്കാര്‍ അനുമതിയോടെ പ്രത്യേക സംഘത്തെ നിയോഗിച്ചാല്‍, അന്വേഷണത്തിന് ഫോണ്‍ ചോര്‍ത്തലടക്കം ചെയ്യാന്‍ പോലീസിനു തടസ്സമുണ്ടാവില്ല.

Keywords: News, Kerala, Thiruvananthapuram, Police, Behra, Government, Allegation, Enquiry, Corruption, DGP Seeks Permission to Investigate Allegations