Follow KVARTHA on Google news Follow Us!
ad

61ഓളം രാജ്യങ്ങളിലായി കൊറോണ പടരുന്നു; അമേരിക്കയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു

ലോക രാഷ്ട്രങ്ങളെ പിടിച്ചുലച്ച കൊറോണ (കൊവിഡ്-19) വൈറസ് ബാധയില്‍ അമേരിക്കയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. വാഷിങ്ടണിലെ കിങ് കൗണ്ടിയില്‍ News, World, America, Washington, Diseased, Health, Chaina, Death, Hospital, Corona Spreads in 61 Countries
ലോസ് ആഞ്ചല്‍സ്: (www.kvartha.com 01.03.2020) ലോക രാഷ്ട്രങ്ങളെ പിടിച്ചുലച്ച കൊറോണ (കൊവിഡ്-19) വൈറസ് ബാധയില്‍ അമേരിക്കയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. വാഷിങ്ടണിലെ കിങ് കൗണ്ടിയില്‍ താമസിക്കുന്നയാളാണ് മരിച്ചതെന്ന് യുഎസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.

News, World, America, Washington, Diseased, Health, Chaina, Death, Hospital, Corona Spreads in 61 Countries

61ഓളം രാജ്യങ്ങളിലായി പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധയില്‍ ഇതുവരെ 2933 ആളുകള്‍ മരിച്ചു. 85,700ലേറെ ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ മാത്രം കൊറോണ ബാധിച്ചുള്ള മരണം 2835 ആയി. വൈറസ് ബാധിതരുടെ എണ്ണം 79,251-ലേക്കും ഉയര്‍ന്നു. അതില്‍ 7664 പേര്‍ ഗുരുതരനിലയിലാണ്. 39,002 പേര്‍ അസുഖത്തില്‍ നിന്ന് മുക്തരായി ആശുപത്രി വിട്ടു.

നിലവില്‍ അമേരിക്കയില്‍ വാഷിങ്ടണിന് പുറമേ കാലിഫോര്‍ണിയ, ഒറിഗോണ്‍ എന്നിവിടങ്ങിലാണ് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Keywords: News, World, America, Washington, Diseased, Health, Chaina, Death, Hospital, Corona Spreads in 61 Countries