Follow KVARTHA on Google news Follow Us!
ad

പി പി മുകുന്ദന്‍ റീലോഡഡ്; ബിജെപിയിലെ ഗ്രൂപ്പ് പോര് ഇനി വേറെ ലെവലിലേക്ക്

മുതിര്‍ന്ന ബിജെപി നേതാവ് പി പി മുകുന്ദന്റെ സാന്നിധ്യമാണ് ബിജെപി Kannur, News, Kerala, BJP, Leaders, K. Surendran, Politics, RSS

കണ്ണൂര്‍: (www.kvartha.com 01.03.2020) മുതിര്‍ന്ന ബിജെപി നേതാവ് പി പി മുകുന്ദന്റെ സാന്നിധ്യമാണ് ബിജെപി സംസ്ഥാന നേതാക്കളില്‍ അതൃപ്തിയുടെ പുകയുയയര്‍ത്തുന്നത്. ഒന്നര പതിറ്റാണ്ടിലേറെ പാര്‍ട്ടിയില്‍ നിന്നും അകന്നു നിന്ന സംസ്ഥാന നേതാവായിരുന്നു പി പി മുകുന്ദന്‍. ബിജെപിയില്‍ ഒരു കാലത്ത് നടന്ന ഗ്രൂപ്പ് വഴക്കുകളും അദ്ദേഹത്തിന് വിനയായി.

കഴിഞ്ഞ കുറെക്കാലമായി മണത്തണയിലെ വീട്ടില്‍ ഒതുങ്ങിയിക്കുകയായിരുന്നു പ്രവര്‍ത്തകരുടെ പ്രിയപ്പെട്ട മുകുന്ദേട്ടന്‍. എന്നാല്‍ ബിജെപിയില്‍ വി മുരളിധര പക്ഷത്തിന് പ്രാമുഖ്യം കിട്ടിയതോടെ കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു. ഇതോടെ മുരളീധരപക്ഷത്തിന് ഏറെ ആത്മബന്ധമുളള പി പി മുകുന്ദനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. കണ്ണൂരില്‍ കഴിഞ്ഞ ദിവസം കെ സുരേന്ദ്രന് നല്‍കിയ സ്വീകരണ യോഗത്തില്‍ പി പി മുകുന്ദനായിരുന്നു പ്രധാന പ്രാസംഗികരിലൊരാള്‍.

Kannur, News, Kerala, BJP, Leaders, K. Surendran, Politics, RSS, P P Mukundan, BJP leader P P Mukundan


മുരളി വിഭാഗക്കാരനും പാര്‍ട്ടിയിലെ ജൂനിയറുമായ കെ സുരേന്ദ്രനെതിരെ പാര്‍ട്ടിക്കുള്ളില്‍ ബഹിഷ്‌കരണം തുടരുകയാണ്. കുമ്മനം മുതല്‍ ശോഭാ സുരേന്ദ്രന്‍ വരെയുള്ള നേതാക്കള്‍ ഇടഞ്ഞു നില്‍ക്കുകയാണ്. പാര്‍ട്ടിയിലെ പ്രബലനായ പി കെ കൃഷ്ണദാസിനൊപ്പമാണ് ജില്ലാ കമ്മിറ്റികളില്‍ നാലെണ്ണമൊഴികെയുള്ളത്. ഇതുകൂടാതെ പുന:സംഘടനയുമായി ബന്ധഷെട്ട് ബിജെപി സംസ്ഥാന നേതാക്കന്മാര്‍ പൂര്‍ണമായും ഇടഞ്ഞു നില്‍ക്കുകയാണ്. കെ സുരേന്ദ്രനു കീഴില്‍ വെറും സംസ്ഥാന ഭാരവാഹിയായി പ്രവര്‍ത്തിക്കാനില്ലെന്ന നിലപാടിലാണ് എ എന്‍ രാധാകൃഷ്ണന്‍.

എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ പുതിയ സംസ്ഥാന പ്രസിഡന്റിനെ നിയോഗിച്ചത് തന്നോട് അഭിപ്രായം ചോദിക്കാതെയാണെന്ന പരാതി കുമ്മനത്തിനുണ്ട്. സംഘടനയിലെ സ്ഥാനങ്ങള്‍ കീറാമുട്ടിയാകും. പ്രധാന സ്ഥാനങ്ങളിലൊന്ന് തങ്ങള്‍ക്ക് വേണമെന്ന നിലപാടിലാണ് ആര്‍എസ്എസ്. വത്സന്‍ തില്ലങ്കേരിയേയോ സി സദാനന്ദനെയോ ജനറല്‍ സെക്രട്ടറിയാക്കണമെന്നാണ് ഇവരുടെ നിലപാട്.

Keywords: Kannur, News, Kerala, BJP, Leaders, K. Surendran, Politics, RSS, P P Mukundan, BJP leader P P Mukundan