Follow KVARTHA on Google news Follow Us!
ad

'ആയുധമല്ല, സമാധാനം നല്‍കുന്നതിനു ഗാന്ധിയെപ്പോലൊരു നേതാവിനെയാണ് നമുക്കിപ്പോഴാവശ്യം'; തെരുവുകളിലൂടെ തോക്കുകള്‍ ഉയര്‍ത്തി നടന്നുനീങ്ങുന്ന സായുധസേനയെ ചൂണ്ടി കണ്ണീരോടെ ഡെല്‍ഹിയില്‍നിന്നും വന്ദനയും സീനത്തും

ഡെല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭങ്ങളും നരനായാട്ടും അരങ്ങേറിയപ്പോള്‍ നിരപരാധികളും അബലകളും അശരണുമാണ് ജാതിമതഭേദമന്യേ ദുരിതം അനുഭവിക്കുന്നത്. അയല്‍പ്പക്കങ്ങളില്‍നിന്നും തീര്‍ത്തും ഒറ്റപ്പെട്ട News, National, India, New Delhi, Law, Love, Protesters, Mahatma Gandhi, Gun Battle, School, Student, Death, Armed Forces Carrying Guns in the Streets
ന്യൂഡെല്‍ഹി: (www.kvartha.com 01.03.2020) ഡെല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭങ്ങളും നരനായാട്ടും അരങ്ങേറിയപ്പോള്‍ നിരപരാധികളും അബലകളും അശരണുമാണ് ജാതിമതഭേദമന്യേ ദുരിതം അനുഭവിക്കുന്നത്. അയല്‍പ്പക്കങ്ങളില്‍നിന്നും തീര്‍ത്തും ഒറ്റപ്പെട്ട ജീവിതങ്ങള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത് രാഷ്ട്രപിതാവ് ജീവിച്ചിരുന്നെങ്കില്‍ എന്നാണ്.

ഭാഗീരഥി വിഹാറിലെ വന്ദനാ അഗര്‍വാളും സീനത്ത് ജലീലും ആത്മാര്‍ഥമായി ആഗ്രഹിക്കുന്നത് ഇന്ത്യാവിഭജനകാലത്ത് നവഖാലിയിലെ രക്തംചിന്തിയ വഴികളിലൂടെ സമാധാനദൂതുമായി നടന്ന ഗാന്ധിജി ഇപ്പോഴുണ്ടായിരുന്നെങ്കിലെന്നാണ്. വര്‍ഷങ്ങളായി സ്‌നേഹത്തോടെ അയല്‍വീടുകളില്‍ കഴിഞ്ഞിരുന്ന ഇവര്‍ അക്രമികള്‍ വിതച്ചുപോയ വിദ്വേഷത്തിന്റെ ആഘാതത്തിലാണ്.

News, National, India, New Delhi, Law, Love, Protesters, Mahatma Gandhi, Gun Battle, School, Student, Death, Armed Forces Carrying Guns in the Streets

തെരുവുകളിലൂടെ തോക്കുകള്‍ ഉയര്‍ത്തി നടന്നുനീങ്ങുന്ന സായുധസേനയെ ചൂണ്ടി കണ്ണീരോടെ വന്ദന പറഞ്ഞു: ''ആയുധമല്ല, സമാധാനം നല്‍കുന്നതിനു ഗാന്ധിയെപ്പോലൊരു നേതാവിനെയാണ് നമുക്കിപ്പോഴാവശ്യം'. കേട്ടുനിന്ന സീനത്തും പ്ലസ് ടു വിദ്യാര്‍ഥിയായ മകന്‍ സമീറും അതു ശരിവെക്കുന്നു.

സാഹോദര്യത്തിന്റെ തുരുത്തില്‍ സംശയത്തിന്റെ നഞ്ചുവിതച്ചാണ് അക്രമികള്‍ കടന്നുപോയത്. ഭാഗീരഥി വിഹാറിലെ ഇടുങ്ങിയ തെരുവുകളിലുള്ള സായുധസേനയുടെ റോന്തുചുറ്റല്‍ ഇതിനു സാക്ഷ്യം വഹിക്കുന്നു. വീട്ടമ്മമാരും കുട്ടികളും ഭയപ്പാടില്‍നിന്ന് ഇപ്പോഴും മോചിതരായിട്ടില്ല.

വിവിധ പാര്‍ട്ടിനേതാക്കള്‍ വെവ്വേറെ വന്ന് വിവരങ്ങള്‍ തിരക്കി ഫോട്ടോ എടുത്തുപോയി കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തുകയാണിപ്പോഴെന്ന് വന്ദന പറയുന്നു. 'ചില മാധ്യമങ്ങള്‍ സാഹോദര്യത്തിന്റെ കഥ പറഞ്ഞ് പ്രശ്‌നമെല്ലാം കഴിഞ്ഞു എന്നു ആശ്വസിക്കുകയാണ്. കലാപത്തിന്റെ ദുരിതം മുഴുവന്‍ അനുഭവിക്കുന്ന വീട്ടമ്മമാരെയും കുട്ടികളെയും കരുതി, എല്ലാ നേതാക്കളും ഒന്നിച്ചുവന്ന് പ്രശ്‌നം പരിഹരിക്കുകയാണു വേണ്ടതെന്ന് സീനത്ത് അഭ്യര്‍ഥിച്ചു.

ഹിന്ദുക്കളും മുസ്ലിങ്ങളും സാഹോദര്യത്തോടെ കഴിഞ്ഞ സ്ഥലമാണ് ഭാഗീരഥി വിഹാര്‍ ഫേസ് വണ്‍. 'തിങ്കളാഴ്ച നാലോടെയാണ് ഇരുനൂറ്റമ്ബതോളംപേര്‍ ഹെല്‍മെറ്റു ധരിച്ച് ആക്രമിക്കാനെത്തിയത്. രണ്ടുമണിക്കൂറോളം അവര്‍ തുടരെത്തുടരെ വെടിയുതിര്‍ത്തു. ചവണ ഉപയോഗിച്ച് വീടുകള്‍ക്കുനേരെ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞു. മതഭേദമില്ലാതെ എല്ലാ വീടുകള്‍ക്കും നാശമുണ്ടായി. ആറുമണിയോടെയാണ് അവര്‍ മടങ്ങിയത്. രാത്രി എട്ടുമണിയോടെ മാത്രമാണ് പോലീസെത്തിയത്. രോഗശയ്യയിലുള്ള അമ്മ മരിക്കാതിരുന്നത് ദൈവാനുഗ്രഹം'- വന്ദനയ്ക്കു കരച്ചിലടക്കാനാവുന്നില്ല.

വിവാഹമോചിതയായ ഈ 43-കാരി ഭജന്‍പുരയില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്യുകയാണ്. അമ്മ പ്രേംലത അഗര്‍വാള്‍ കിടപ്പിലാണ്. മൂത്ത മകള്‍ വിവാഹിതയായി. 21-കാരനായ മകന്‍ ധീരജ് കുമാര്‍ റിക്ഷാ ഡ്രൈവറാണ്. ഇത്രയും നാളുകളാല്‍ നേടിയ ജീവിതത്തിലെ സമാധാനം പുറത്തുനിന്നെത്തിയ കുറച്ചു മതഭ്രാന്തര്‍ ഇല്ലാതാക്കുന്നത് അനുവദിക്കാനാവില്ലെന്ന് വന്ദന പറയുന്നു. ഭര്‍ത്താവിനും മൂന്നു മക്കള്‍ക്കുമൊപ്പം കഴിയുന്ന സീനത്തും വന്ദനയോടൊപ്പം ചേര്‍ന്ന് രോഷം കൊള്ളുന്നു.

ബ്രിജ്പുരിയിലെ സീനത്ത് അക്വീലിന്റെ പതിമൂന്നുകാരിയായ മകള്‍ തൂബ അക്വീലിന് നാലു ദിവസമായി മിണ്ടാട്ടമില്ല. കുടുംബാംഗങ്ങള്‍ സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ അവള്‍ കരയും. അവളുടെ കണ്‍മുന്നിലാണ് അക്രമികള്‍ പഠിക്കുന്ന സ്‌കൂളിനു തീയിട്ടത്. തൂബയോട് ഏറെ അടുപ്പമുള്ള അമ്മയുടെ സഹോദരീപുത്രന്‍ കൊല്ലപ്പെട്ടു. മകള്‍ക്ക് കൗണ്‍സലിങ് നല്‍കേണ്ടിവരുമോ പഴയസ്ഥിതിയിലാകാന്‍ എന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍. ഇതേ അവസ്ഥയിലാണ് പ്രദേശത്തെ ഒട്ടേറെ കുട്ടികള്‍.

കരിഞ്ഞപാടുകളില്‍ നിന്നും മനസ്സിനേറ്റ ആഘാതം ഇനിയും ഉണങ്ങാതെ നിരവധി ജന്മങ്ങളാണ് ഡെല്‍ഹിയിലെ തെരുവോരങ്ങളില്‍.

Keywords: News, National, India, New Delhi, Law, Love, Protesters, Mahatma Gandhi, Gun Battle, School, Student, Death, Armed Forces Carrying Guns in the Streets