Follow KVARTHA on Google news Follow Us!
ad

കര്‍ഷകത്തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ സമ്മേളനത്തിന് ചൊവ്വാഴ്ച പതാക ഉയരും

അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ഒമ്പതാം അഖിലേന്ത്യാ സമ്മേളനത്തിന് ചൊവ്വാഴ്ച കൊടി ഉയരും. Kerala, News, Kannur, Farmers, National, Conference, The All India meeting of Karshakathozhilaali Union will begin on tuesday
കണ്ണൂര്‍: (www.kvartha.com 30.12.2019) അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ഒമ്പതാം അഖിലേന്ത്യാ സമ്മേളനത്തിന് ചൊവ്വാഴ്ച കൊടി ഉയരും. സമാപന റാലി നടക്കുന്ന എ കെ ജി നഗറില്‍ (കണ്ണൂര്‍ കലക്ടറേറ്റ് മൈതാനം) വൈകീട്ട് ആറിന് സംഘാടക സമിതി ചെയര്‍മാന്‍ ഇ പി ജയരാജന്‍ പതാക ഉയര്‍ത്തും. പതാക, കൊടിമര ജാഥകള്‍ ചൊവ്വാഴ്ച വൈകീട്ട് കണ്ണൂര്‍ വിളക്കുംതറ മൈതാനിയില്‍ സംഗമിച്ച് എ കെ ജി നഗറിലേക്ക് നീങ്ങും. പതാക വയലാറില്‍നിന്നും കൊടിമരം കയ്യൂരില്‍നിന്നുമാണ് കൊണ്ടുവരുന്നത്.

പ്രതിനിധി സമ്മേളനം നടക്കുന്ന പി കെ കുഞ്ഞച്ചന്‍ നഗറില്‍ (നായനാര്‍ അക്കാദമി) ബുധനാഴ്ച രാവിലെ ഒമ്പതിന് യൂണിയന്‍ പ്രസിഡന്റ് എസ് തിരുനാവുക്കരശ് പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം രാവിലെ 10ന്് കിസാന്‍സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും. എസ് തിരുനാവുക്കരശ് അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി എ വിജയരാഘന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍മുള്ള, സുനിത് ചോപ്ര, വിവിധ സംഘടനകളുടെ അഖിലേന്ത്യാ ഭാരവാഹികള്‍ എന്നിവര്‍ സംസാരിക്കും. 18 സംസ്ഥാനങ്ങളില്‍നിന്നുള്ള 1000 പ്രതിനിധികള്‍ പങ്കെടുക്കും.

വൈകീട്ട് അഞ്ചിന് സ്റ്റേഡിയം കോര്‍ണറില്‍ 'പൗരത്വ ഭേദഗതി നിയമവും പ്രത്യാഘാതവും' സെമിനാര്‍ ഹനന്‍മുള്ള ഉദ്ഘാടനം ചെയ്യും. ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവ് സംസാരിക്കും. എം വി ഗോവിന്ദന്‍ അധ്യക്ഷത വഹിക്കും. മൂന്നിന് വൈകീട്ട് നാലിന് സമാപന റാലിയില്‍ ഒരുലക്ഷം പേര്‍ അണിനിരക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എസ് തിരുനാവുക്കരശ്, എ വിജയരാഘവന്‍, സുനിത് ചോപ്ര, മന്ത്രി ഇ പി ജയരാജന്‍, കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ് എം വി ഗോവിന്ദന്‍, ജനറല്‍ സെക്രട്ടറി എന്‍ ആര്‍ ബാലന്‍ എന്നിവര്‍ സംസാരിക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kannur, Farmers, National, Conference, The All India meeting of Karshakathozhilaali Union will begin on tuesday