Follow KVARTHA on Google news Follow Us!
ad

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ റെയില്‍വെയ്ക്ക് നഷ്ടം 80 കോടി; ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കടുത്ത നടപടിയെന്ന് റെയില്‍വേ മന്ത്രി; നാശനഷ്ടം വരുത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ തീരുമാനം

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ റെയില്‍വെക്ക് നഷ്ടം 80 കോടി രൂപ. പ്രതിഷേധത്തിനിടെ റെയില്‍വെക്കെതിരെ News, National, Railway, New Delhi, Protest, Violence, Minister, Central Government, UP, Government, Railway to recover Rs 80 crore lost in property damages from CAA protesters
ന്യൂഡല്‍ഹി: (www.kvartha.com 31.12.2019) പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ റെയില്‍വെക്ക് നഷ്ടം 80 കോടി രൂപ. പ്രതിഷേധത്തിനിടെ റെയില്‍വെക്കെതിരെ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. നാശനഷ്ടം വരുത്തിയവരില്‍ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കാന്‍ തീരുമാനമുണ്ടായതായും അദ്ദേഹം അറിയിച്ചു.

ഏകദേശം 80 കോടിയുടെ നാശനഷ്ടമാണ് റെയില്‍വേക്കുണ്ടായത്. റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ നിര്‍ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് നാശനഷ്ടം തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചത്. ഈസ്റ്റേണ്‍ റെയില്‍വേയില്‍ മാത്രം 70 കോടി നഷ്ടമുണ്ടായി. നോര്‍ത്ത് ഈസ്റ്റ് റെയില്‍വേക്ക് 10 കോടിയുടെ നഷ്ടവും.


കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരും പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്നിട്ടിറങ്ങിയിരുന്നു. ഇതു സംബന്ധിച്ച് കേസ് എടുക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഉത്തരേന്ത്യയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും നിരവധി സ്ഥലങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞ് തീ വെച്ചു നശിപ്പിച്ചിരുന്നു. കൂടാതെ ചില ഇടങ്ങളില്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കും തീ വച്ചിരുന്നു.

നാശനഷ്ടം വരുത്തിയവര്‍ക്കെതിരെ ഇന്ത്യന്‍ റെയില്‍വേ ആക്ട് 151 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ബംഗാളിലും അസമിലുമാണ് ട്രെയിനുകള്‍ക്ക് നേരെ കൂടുതല്‍ ആക്രമണമുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Railway, New Delhi, Protest, Violence, Minister, Central Government, UP, Government, Railway to recover Rs 80 crore lost in property damages from CAA protesters