Follow KVARTHA on Google news Follow Us!
ad

'ലോകത്ത് പ്രവാസികളുടെയും അഭയാര്‍ഥികളുടെയും എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പശ്ചിമേഷ്യന്‍ മാധ്യമപ്രവര്‍ത്തകരെ കേരളവുമായി ബന്ധിപ്പിക്കുന്ന വേദികള്‍ വേണം; നവകേരളത്തിന് പ്രവാസികളുടെ സാമ്പത്തിക നിക്ഷേപത്തോടൊപ്പം ആശയ നിക്ഷേപവും അത്യാവശ്യം'

ലോകത്ത് പ്രവാസികളുടെയും അഭയാര്‍ഥികളുടെയും എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതിനാല്‍ പ്രവാസലോകവുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതായിട്ടുണ്ട്. Kerala, News, Thiruvananthapuram, Media, Journalist,
തിരുവനന്തപുരം: (www.kvartha.com 30.12.2019  ലോകത്ത് പ്രവാസികളുടെയും അഭയാര്‍ഥികളുടെയും എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതിനാല്‍ പ്രവാസലോകവുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതായിട്ടുണ്ട്. പശ്ചിമേഷ്യന്‍ മാധ്യമപ്രവര്‍ത്തകരും കേരള മാധ്യമ പ്രവര്‍ത്തകരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു ഫോറം രൂപീകരിക്കണം. ലോക കേരള മാധ്യമ സഭയുമായി ബന്ധപ്പെട്ട് 'പശ്ചിമേഷ്യയും കേരള വികസനവും' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഈ നിര്‍ദ്ദേശം ഉയര്‍ന്നത്.


നവകേരള നിര്‍മിതിയ്ക്കായി പ്രവാസ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. സ്ഥിര നിക്ഷേപകരോടൊപ്പം ചെറുകിട നിക്ഷേപകരെയും ഉയര്‍ത്തിക്കൊണ്ടു വരണം. ഒപ്പം വികസന പദ്ധതികള്‍ മെച്ചപ്പെടുത്തുന്നതിലേക്കും നടപ്പിലാക്കുന്നതിലും പ്രവാസി ലോകത്തിന്റെ അഭിപ്രായം പരിഗണിക്കപ്പെടണമെന്നും പ്രവാസി മാധ്യമ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പ്രവാസികളില്‍ ഭൂരിഭാഗവും സാങ്കേതിക വൈദഗ്ധ്യം ഉള്ളവരാണ്. അതുകൊണ്ട് തന്നെ നവകേരള നിര്‍മിതിയില്‍ ഇവരെ പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധിക്കണം.

കേരളത്തിന്റെ പുനര്‍ നിര്‍മിതിയില്‍ പ്രതികൂലമായി നില്‍ക്കുന്നതില്‍ മറ്റൊരു പ്രധാന വിഷയം വിവാദങ്ങളാണ്. പ്രവസലോകത്തിലും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് സംവിധാനങ്ങള്‍ കൂടുതല്‍ കരുതലോടെ ഇടപെടേണ്ടതുണ്ട്. സര്‍ക്കാരിന്റെ വികസന പരിപാടികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി പ്രചാരണം നല്‍കാന്‍ സാധിക്കണം.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് മോഡറേറ്റര്‍ ആയ ചര്‍ച്ചയില്‍ ഐസക് ജോണ്‍ പട്ടാണിപറമ്പില്‍, സോമന്‍ ബേബി, എം സി എ നാസര്‍, ഇ എം അഷറഫ്, കെ എം അബ്ബാസ്, സാം പൈനുംമൂട്, ഹബീബ് എന്നിവര്‍ പാനലിസ്റ്റുകള്‍ ആയി.

നവകേരളത്തിന് പ്രവാസികളുടെ ആശയനിക്ഷേപം അനിവാര്യം: ലോക കേരള മാധ്യമ സഭ

തിരുവനന്തപുരം: 'നവകേരള നിര്‍മിതിയ്ക്ക് പ്രവാസികളുടെ സാമ്പത്തിക നിക്ഷേപത്തോടൊപ്പം ആശയ നിക്ഷേപവും അത്യാവശ്യമാണ്. അതിന് സഹായിക്കേണ്ടത് പ്രവാസി മാധ്യമ പ്രവര്‍ത്തകരാണ്'. ലോക കേരള  മാധ്യമ സഭയയോടനുബന്ധിച്ച് മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചര്‍ച്ചയിലാണ് ഈ ആവശ്യം ഉയര്‍ന്നത്. നവകേരളമെന്ന ആശയവും നവ ഇന്ത്യ എന്ന ആശയവും വ്യത്യസ്തമായവയാണെന്ന് ലോക ജനതയെ അറിയിക്കാന്‍ ഇത് സഹായകരമാണ്.

കേരള പുനര്‍നിര്‍മിതിക്കായി ന്യൂയോര്‍ക്കില്‍ ആഗോള സമ്മേളനം നടത്തണമെന്ന ആശയവും ചര്‍ച്ചയില്‍ വന്നു. ഇത്തരത്തിലുള്ള സമ്മേളനത്തില്‍ നിന്നും പ്രതിഭാശാലികളായ പ്രവാസികളില്‍ നിന്ന് കൂടുതല്‍ നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി പശ്ചാത്യ രാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ അതത് രാജ്യങ്ങളില്‍ തന്നെ കൂടുതല്‍ നിക്ഷേപിക്കേണ്ടി വരുന്നുണ്ട്. അവരില്‍ നിന്ന് കുറച്ചുകൂടി നിക്ഷേപം കേരളത്തില്‍ എത്തിക്കാന്‍ പ്രവാസി മാധ്യമങ്ങള്‍ക്ക് സാധിക്കും.

സംസ്ഥാനത്തിന്റെ ഭാവിയ്ക്കായി ദീര്‍ഘവീക്ഷണത്തോടെയുള്ള നിക്ഷേപങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. കേരളത്തില്‍ നിക്ഷേപം നടത്തി പരാജയപ്പെട്ട നിക്ഷേപകര്‍ക്കായി ഒരു സമ്മേളനം നടത്തി അതിന്റെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നതിലൂടെ വലിയൊരു മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് പ്രവാസി മാധ്യമ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. വിദേശികളില്‍ ബോധവത്കരണം നടത്തി കേരളത്തിലെ സാധ്യതകള്‍ അവര്‍ക്ക് മുന്നിലെത്തിക്കാനും മാധ്യമങ്ങള്‍ക്ക് സാധിക്കുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

മലയാള മനോരമ തിരുവനന്തപുരം ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം മോഡറേറ്ററായിരുന്ന ചര്‍ച്ചയില്‍ കൈരളി ന്യൂസ് എഡിറ്റര്‍ എന്‍ പി ചന്ദ്രശേഖരന്‍, പ്രവാസി മാധ്യമ പ്രവര്‍ത്തകര്‍ രാജേഷ് കുമാര്‍, ഇന്ത്യന്‍ പ്രസ് ക്ലബ്ബ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ജോര്‍ജ്ജ് എം കാക്കനാട്ട്, സുനില്‍ ട്രൈസ്റ്റര്‍, മധു കൊട്ടാരക്കര, സുനിത ദേവദാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

keywords: Kerala, News, Thiruvananthapuram, Media, Journalist, Loka Kerala Madhyama Sabha conducted