Follow KVARTHA on Google news Follow Us!
ad

കേരളത്തിനെതിരെ നടക്കുന്ന കുപ്രചരണങ്ങള്‍ തടയാന്‍ മാധ്യമങ്ങള്‍ പ്രതിരോധ വലയം സൃഷ്ടിക്കണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കേരളത്തിനെതിരെ നടക്കുന്ന കുപ്രചരണങ്ങള്‍ തടയാന്‍ പ്രതിരോധ വലയം സൃഷ്ടിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്ന് ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മസ്‌ക്കറ്റ് ഹോട്ടലില്‍ ലോക കേരള മാധ്യമ സഭയുടെ സമാപനം സമ്മേളനം Thiruvananthapuram, Kerala, News, Media, Press-Club,
തിരുവനന്തപുരം: (www.kvartha.com 30.12.2019) കേരളത്തിനെതിരെ നടക്കുന്ന കുപ്രചരണങ്ങള്‍ തടയാന്‍ പ്രതിരോധ വലയം സൃഷ്ടിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്ന് ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മസ്‌ക്കറ്റ് ഹോട്ടലില്‍ ലോക കേരള മാധ്യമ സഭയുടെ സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലോക പരിചയം കൂടുതലുള്ളത് കൊണ്ട് നവകേരള സൃഷ്ടിയില്‍ നൂതന ആശയങ്ങള്‍ സംഭാവന ചെയ്യാന്‍ പ്രവാസി മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ പ്രസ് ക്ലബ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ജോര്‍ജ്ജ് എം കാക്കനാട്ടിന്റെ ലേഖന സമാഹാരത്തിന്റെ പ്രകാശനം ദൂരദര്‍ശന്‍ ഡയറക്ടര്‍ ബൈജു ചന്ദ്രനു നല്‍കി മന്ത്രി നിര്‍വ്വഹിച്ചു. അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കുടുംബത്തിനുള്ള ഇന്ത്യന്‍ പ്രസ് ക്ലബ്ബ് നോര്‍ത്ത് അമേരിക്കയുടെ ധനസഹായവും മന്ത്രി ഏറ്റുവാങ്ങി.

പ്രവാസി ഭാരതീയ സമ്മാനത്തിന് അര്‍ഹനായ പശ്ചിമേഷ്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബിയെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മീഡിയ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി പി സി സുരേഷ് കുമാര്‍ നന്ദി പറഞ്ഞു.


Keywords: Thiruvananthapuram, Kerala, News, Media, Press-Club, Kadakampally on Medias