Follow KVARTHA on Google news Follow Us!
ad

കനത്ത മൂടല്‍ മഞ്ഞിനു പുറമെ രൂക്ഷമായ വായുമലിനീകരണവും; ശ്വാസംമുട്ടി രാജ്യതലസ്ഥാനം, താളം തെറ്റി ട്രെയിന്‍ സര്‍വീസുകള്‍

കനത്ത മൂടല്‍ മഞ്ഞിനു പുറമെ രൂക്ഷമായ വായുമലിനീകരണത്തിലുംNew Delhi, News, National, Cold, Train, Death, Accident
ന്യൂഡല്‍ഹി: (www.kvartha.com 31.12.2019) കനത്ത മൂടല്‍ മഞ്ഞിനു പുറമെ രൂക്ഷമായ വായുമലിനീകരണത്തിലും ശ്വാസംമുട്ടി രാജ്യതലസ്ഥാനം. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് 34 ട്രെയിനുകള്‍ ചൊവ്വാഴ്ച വൈകി ഓടുകയാണ്. ഡല്‍ഹിയില്‍ ഏകദേശം രണ്ടാഴ്ചയായി അതിശൈത്യവും കനത്ത മൂടല്‍ മഞ്ഞും തുടരുകയാണ്. ഡല്‍ഹിയെ കൂടാതെ രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ജമ്മുകശ്മീരിലും അതിശൈത്യമാണ് അനുഭവപ്പെടുന്നത്.

കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് രാജസ്ഥാനിലെ ബോജ്കയില്‍ രണ്ട് ബസുകളും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. കനത്ത മൂടല്‍മഞ്ഞില്‍ കാര്‍ അപടത്തില്‍പ്പെട്ട് ഡല്‍ഹിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചിരുന്നു.

New Delhi, News, National, Cold, Train, Death, Accident, Delhi weather; Cold wave continues in North India

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, News, National, Cold, Train, Death, Accident, Delhi weather; Cold wave continues in North India