Follow KVARTHA on Google news Follow Us!
ad

പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച വിജ്ഞാപനം ഇറക്കരുതെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്ന് പ്രതിപക്ഷം; പറ്റില്ലെന്ന് സര്‍ക്കാര്‍

പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച വിജ്ഞാപനം ഇറക്കരുതെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്ന പ്രതിപക്ഷം ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളി. പ്രതിപക്ഷ ആവശ്യം അംKerala, Thiruvananthapuram, Protesters, Pinarayi vijayan, Ramesh Chennithala, CPM, BJP, Congress, IUML, Trending, CAA: State government rejected the demand of the opposition
തിരുവനന്തപുരം: (www.kvartha.com 31.12.2019) പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച വിജ്ഞാപനം ഇറക്കരുതെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്ന പ്രതിപക്ഷം ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളി. പ്രതിപക്ഷ ആവശ്യം അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമം അടക്കം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് ആവശ്യം തള്ളിയത്.

ഭേദഗതി നിയമം പിന്‍വലിക്കണമെന്ന പ്രമേയം മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചു. സഭയിലെ ഏക ബിജെപി അംഗം ഒ രാജഗോപാല്‍ പ്രമേയത്തെ എതിര്‍ത്തു. പ്രമേയം ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ഒ രാജഗോപാലിന്റെ ആരോപണം. പൗരത്വ ഭേദഗതി നിയമം പ്രവാസികള്‍ക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും നിയമഭേദഗതി മതവിവേചനത്തിന് ഇടയാക്കുമെന്നും നിയമം ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പട്ടിക വിഭാഗം സംവരണം 10 വര്‍ഷത്തേക്ക് നീട്ടുന്ന ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നല്‍കുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചു. ജീര്‍ണിച്ച ജാതിവ്യവസ്ഥ പല തട്ടിലും നിലനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് നിയമസഭ ചേരണമെന്ന നിര്‍ദേശം ഉയര്‍ന്നത്. തുടര്‍ന്ന്, അടിയന്തര മന്ത്രിസഭ ചേര്‍ന്ന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കുകയായിരുന്നു.


Keywords: Kerala, Thiruvananthapuram, Protesters, Pinarayi vijayan, Ramesh Chennithala, CPM, BJP, Congress, IUML, Trending, CAA: State government rejected the demand of the opposition