Follow KVARTHA on Google news Follow Us!
ad

ഇനി തലസ്ഥാനെത്തെത്തുന്നവര്‍ പാര്‍ക്കിംഗ് സൗകര്യമില്ലാതെ വലയില്ല; ഏഴ് നിലകളിലായി ഓട്ടോമാറ്റിക് മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനം പുതുവര്‍ഷത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും

തലസ്ഥാനത്തെ വാഹന പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി നഗരത്തില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനം യാഥാര്‍ഥ്യമായി. ഇത്തരത്തിലെ ആദ്യ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ്Kerala, Thiruvananthapuram, News, Vehicles, Automatic Multilevel parking system in TVM
തിരുവനന്തപുരം: (www.kvartha.com 30.12.2019) തലസ്ഥാനത്തെ വാഹന പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി നഗരത്തില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനം യാഥാര്‍ഥ്യമായി. ഇത്തരത്തിലെ ആദ്യ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനം നഗരസഭ പരിസരത്ത് പുതുവര്‍ഷത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇവിടെ ഏഴ് നിലകളിലായി 102 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനാകും. അമൃത് പദ്ധതി പ്രകാരം 5.64 കോടി രൂപ ചെലവഴിച്ചാണ് നഗരസഭ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് നിര്‍മിച്ചത്.

പൂര്‍ണമായും യന്ത്രവല്‍ക്കൃത സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം എന്നതാണ് മള്‍ട്ടി ലെവല്‍ സ്മാര്‍ട്ട് സിസ്റ്റത്തിന്റെ പ്രത്യേകത. കോയമ്പത്തൂരിലെ സീഗര്‍ കമ്പനിയായിരുന്നു നിര്‍മാണം. ആഗസ്തിലാണ് നിര്‍മാണം ആരംഭിച്ചത്.



ഇതുകൂടാതെ പുത്തരിക്കണ്ടം മൈതാനത്ത് 216 കാര്‍, 45 ഓട്ടോറിക്ഷ, 240 ബൈക്ക് എന്നിവ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ബഹുനില പാര്‍ക്കിംഗ് സമുച്ചയത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുന്നുണ്ട്. ആറ് മാസത്തിനകം പൂര്‍ത്തീകരിക്കുന്ന നിലയിലാണ് നഗരസഭ കരാര്‍ നല്‍കിയിരിക്കുന്നത്. 11.74 കോടി രൂപയാണ് പാര്‍ക്കിംഗ് സംവിധാനത്തിന്റെ നിര്‍മാണ ചെലവ്.



മെഡിക്കല്‍ കോളജിലും തമ്പാനൂരിലും 252 കാര്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ബഹുനില പാര്‍ക്കിംഗ് സംവിധാനത്തിന്റെ നിര്‍മാണവും ആരംഭ ഘട്ടത്തിലാണ്. 22 കോടി രൂപ വീതമാണ് ഈ രണ്ട് പാര്‍ക്കിംഗ് സംവിധാനത്തിന്റെ നിര്‍മാണ ചെലവ്. നാല് ആധുനിക പാര്‍ക്കിംഗ് സംവിധാനം നഗരത്തില്‍ വരുന്നതോടെ നഗരത്തിലെ ഗതാഗത പ്രശ്‌നത്തിന് പൂര്‍ണമായും വിരാമമിടാനാകും.



Keywords: Kerala, Thiruvananthapuram, News, Vehicles, Automatic Multilevel parking system in TVM