Follow KVARTHA on Google news Follow Us!
ad

ശബരിമല വിധി രാഷ്ട്രീയവല്‍ക്കരിച്ചു; സ്റ്റേ ഇല്ലെങ്കില്‍ ഇനിയും ശബരിമലയില്‍ പോകുമെന്ന് കനകദുര്‍ഗ്ഗ

ശബരിമല വിധി രാഷ്ട്രീയവല്‍ക്കരിച്ചുവെന്ന് കനകദുര്‍ഗ്ഗ. വിശാല ബെഞ്ച് കാര്യങ്ങള്‍ News, Kerala, Malappuram, Shabarimala, Verdict, Sabarimala-Verdict, Women, Will Visit Sabarimala again if there is no Stay Says Kanakadurga

മലപ്പുറം: (www.kvartha.com 14.11.2019) ശബരിമല വിധി രാഷ്ട്രീയവല്‍ക്കരിച്ചുവെന്ന് കനകദുര്‍ഗ്ഗ. വിശാല ബെഞ്ച് കാര്യങ്ങള്‍ തീരുമാനിക്കട്ടെ, വിധി നിരാശപ്പെടുത്തുന്നില്ലെന്നും കനകദുര്‍ഗ്ഗ പ്രതികരിച്ചു. നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെങ്കില്‍ ഇനിയും ശബരിമലയില്‍ പോകുമെന്നും കനകദുര്‍ഗ്ഗ വ്യക്തമാക്കി. കനകദുര്‍ഗയും ബിന്ദുവും ശബരിമലദര്‍ശനം നടത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ശബരിമല കയറി തിരിച്ചെത്തിയ കനകദുര്‍ഗയ്ക്ക് ഭര്‍തൃമാതാവില്‍ നിന്നും സഹോദരനില്‍ നിന്നും മര്‍ദനമേറ്റെന്ന് ആരോപണമുയര്‍ന്നിരുന്നു. കനകദുര്‍ഗ, തന്നെയാണ് മര്‍ദിച്ചതെന്നാരോപിച്ച് ഭര്‍തൃമാതാവും ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് കോടതിവിധി നേടിയാണ് കനകദുര്‍ഗ ഭര്‍തൃവീട്ടിലേക്ക് എത്തിയത്. എന്നാല്‍ വീട്ടില്‍ തുടരാന്‍ വിസമ്മതിച്ച ഭര്‍തൃമാതാവുള്‍പ്പടെയുള്ളവര്‍ വേറെ വീട്ടിലേക്ക് മാറുകയും ചെയ്തിരുന്നു.

News, Kerala, Malappuram, Shabarimala, Verdict, Sabarimala-Verdict, Women, Will Visit Sabarimala again if there is no Stay Says Kanakadurga

ശബരിമലയില്‍ ദര്‍ശനം നടത്തിയ വിരോധത്തില്‍ കുട്ടികളെ കാണാന്‍ ഭര്‍ത്താവും വീട്ടുകാരും അനുവദിക്കുന്നില്ലെന്നും കനക ദുര്‍ഗയ പരാതിപ്പെട്ടിരുന്നു. ഒടുവില്‍ കനകദുര്‍ഗക്ക് ആഴ്ച്ചയില്‍ ഒരു ദിവസം കുട്ടികളെ വിട്ടുകൊടുക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Malappuram, Shabarimala, Verdict, Sabarimala-Verdict, Women, Will Visit Sabarimala again if there is no Stay Says Kanakadurga