Follow KVARTHA on Google news Follow Us!
ad

ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സംസാരിക്കുമ്പോള്‍ മര്യാദ പാലിക്കണം, പോലീസിന് കളങ്കമുണ്ടാക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലും ഉണ്ടാകാന്‍ പാടില്ല; റോഡപകട കേസുകളില്‍ കൈക്കൂലി വാങ്ങിയാല്‍ പിന്നെ ജോലിയുണ്ടാകില്ല; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ശബരിമലവിഷയത്തില്‍ പോലിസ് സ്തുതര്‍ഹ്യമായ സേവനമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. Kerala, Kannur, News, Chief Minister, Police, Shabarimala, CM Pinarayi Vijayan to Police
കണ്ണൂര്‍: (www.kvartha.com 02.09.2019) ശബരിമലവിഷയത്തില്‍ പോലിസ് സ്തുതര്‍ഹ്യമായ സേവനമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമം നടപ്പിലാക്കുന്നതിനായി പോലിസ് സര്‍ക്കാരിനോടൊപ്പം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂരില്‍ പോലിസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഉന്നതരെ സംരക്ഷിക്കുന്ന ഏര്‍പ്പാട് പോലീസില്‍ വേണ്ടെന്നും കളങ്കമുണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും, മൂന്നാം മുറ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. പോലീസില്‍ ലോക്കപ്പ് മര്‍ദനവും നടക്കാന്‍ പാടില്ല. ഇപ്പോഴും പോലീസില്‍ ഒറ്റപ്പെട്ട രീതിയില്‍ മൂന്നാംമുറ നിലനില്‍ക്കുന്നുണ്ടെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സംസാരിക്കുമ്പോള്‍ മര്യാദ പാലിക്കണം. പോലീസിന് കളങ്കമുണ്ടാക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലും ഉണ്ടാകാന്‍ പാടില്ല. ശരി ചെയ്താല്‍ പോലീസിന്റെ സംരക്ഷണത്തിന് സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും തെറ്റ് ചെയ്താല്‍ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണത്തില്‍ താല്‍പര കക്ഷികള്‍ നയിക്കുന്ന വഴിയിലൂടെയല്ല സഞ്ചരിക്കേണ്ടത്. അന്വേഷണ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. വിവരങ്ങള്‍ ചോര്‍ത്തുന്ന സ്ഥിതി ഉണ്ടാകരുത്. ഇത് കുറ്റവാളികള്‍ക്ക് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

റോഡപകട കേസുകളില്‍ പോലീസ് കൈക്കൂലി വാങ്ങുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം പോലീസുകാരെ കണ്ടെത്തിയാല്‍ പിന്നെ അവര്‍ക്ക് ജോലി ഉണ്ടാകില്ല. കുറച്ചുപേര്‍ ചെയ്യുന്ന തെറ്റിന് കേരള പോലീസ് മുഴുവന്‍ പഴി കേള്‍ക്കേണ്ടി വരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യാതിഥിയായി.


Keywords: Kerala, Kannur, News, Chief Minister, Police, Shabarimala, CM Pinarayi Vijayan to Police