Follow KVARTHA on Google news Follow Us!
ad

തീരുമാനിച്ചാല്‍ വീണ്ടും ശബരിമല കയറുമെന്ന് ബിന്ദു അമ്മിണി; ആചാര ലംഘനത്തിന് തയ്യാറാണെന്ന രീതിയില്‍ അമ്മിണിയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്

സ്ത്രീകള്‍ ശബരിമലയില്‍ കയറണമെന്ന് തീരുമാനിച്ചാല്‍ കയറിയിരിക്കും, ഇനിയും അത് ആവര്‍ത്തിച്ചു കൊണ്ടിരിക്കുമെന്ന് ഭീഷണിയുമായി ബിന്ദു അമ്മിണി. ആചാര ലംഘനം നടത്താന്‍ വീണ്ടും ശബരിമലയില്‍ പോകുമെന്നാണ് ബിന്ദു അമ്മിണിയുടെ ഇപ്പോഴത്തെ ഫേസ്ബുക്ക് പോസ്റ്റ്. News, Kerala, Facebook, Kochi, Shabarimala, CPM, Court Order, Bindhu Ammini Again Ready to Violate Shabarimala Deity

കൊച്ചി: (www.kvartha.com 24.08.2019) സ്ത്രീകള്‍ ശബരിമലയില്‍ കയറണമെന്ന് തീരുമാനിച്ചാല്‍ കയറിയിരിക്കും, ഇനിയും അത് ആവര്‍ത്തിച്ചു കൊണ്ടിരിക്കുമെന്ന് ഭീഷണിയുമായി ബിന്ദു അമ്മിണി. ആചാര ലംഘനം നടത്താന്‍ വീണ്ടും ശബരിമലയില്‍ പോകുമെന്നാണ് ബിന്ദു അമ്മിണിയുടെ ഇപ്പോഴത്തെ ഫേസ്ബുക്ക് പോസ്റ്റ്.

യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ഇനി മുന്‍കൈ എടുക്കില്ലെന്ന് സിപിഎം കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ബിന്ദു അമ്മിണി വീണ്ടും പുതിയ ഭീഷണിയുമായി യുവതികള്‍ പ്രവേശിക്കുമെന്ന നിലപാടുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഒന്നല്ല ഒരായിരം സ്ത്രീകള്‍ ശബരിമലയില്‍ കയറുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

News, Kerala, Facebook, Kochi, Shabarimala, CPM, Court Order, Bindhu Ammini Again Ready to Violate Shabarimala Deity

ഞങ്ങള്‍ ശബരിമല കയറാതെ തിരികെ പോകില്ലെന്ന് സര്‍ക്കാറിന് ബോധ്യപ്പെടുകയും, കയറ്റിയില്ലെങ്കില്‍ കോടതി അലക്ഷ്യം ആവുമെന്നുള്ളതു കൊണ്ടുമാണ് നേരത്തെ സര്‍ക്കാര്‍ സംരക്ഷണം നല്‍കിയത്. സിപിഎമ്മിന്റെ ആരും തന്നെ ശബരിമലയില്‍ പ്രവേശിക്കുന്നതിന് സഹായം വാഗ്ദാനം ചെയ്തിട്ടില്ലെന്നും എന്നിങ്ങനെ സിപിഎമ്മിനെ അനുകൂലിക്കുന്ന പ്രസ്താവനകളും ഫേസ്ബുക്ക് പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.

എന്നാല്‍ നേരത്തെ ബിന്ദുവും കനക ദുര്‍ഗ്ഗയും ശബരിമലയ്ക്ക് പോകുമ്പോള്‍ പമ്പയില്‍നിന്നു സന്നിധാനത്തേയ്ക്കുള്ള യാത്രയില്‍ ഇരുവര്‍ക്കും നാല് പോലീസുകാര്‍ സിവില്‍ വേഷത്തില്‍ യുവതികള്‍ക്ക് സുരക്ഷ നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ അറിവോടെയാണ് ശബരിമലയില്‍ എത്തിയതെന്ന് പത്തനംതിട്ട ഹൈക്കോടതിയില്‍ ബിന്ദുവും കനകദുര്‍ഗ്ഗയും നല്‍കിയ സത്യവാങ്മൂലത്തില്‍ അന്നത്തെ യാത്രയെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. വിഐപി ഗേറ്റിലൂടെയാണ് യുവതികളെ ശ്രീകോവിലിലേക്ക് കൊണ്ടുപോയതെന്ന് പത്തനംതിട്ട എസ്പി നല്‍കിയ സത്യവാങ്മൂലത്തിലും പറയുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Facebook, Kochi, Shabarimala, CPM, Court Order, Bindhu Ammini Again Ready to Violate Shabarimala Deity