Follow KVARTHA on Google news Follow Us!
ad

യോഗി ആദിത്യനാഥിന്റെ സമീപനം ആവേശം നല്‍കുന്നു, നിക്ഷേപകര്‍ക്ക് യോഗി നല്‍കുന്നത് പ്രശംസനീയമായ പിന്തുണ; ലുലു ഗ്രൂപ്പ് ഉത്തര്‍പ്രദേശില്‍ സാന്നിദ്ധ്യം ശക്തമാക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി എം എ യൂസഫലി

നിക്ഷേപകരോടുള്ള യോഗി ആദിത്യനാഥിന്റെ സമീപനം ആവേശം നല്‍കുന്നതാണെന്നും National, India, Lucknow, UP, M.A.Yusafali, Yogi Adityanath, BJP, Business Man, Business, Yusuf Ali shares his experience with Yogi Adityanath
ലഖ്‌നൗ: (www.kvartha.com 29.07.2019) നിക്ഷേപകരോടുള്ള യോഗി ആദിത്യനാഥിന്റെ സമീപനം ആവേശം നല്‍കുന്നതാണെന്നും പ്രശംസനീയമാണെന്നും പ്രമുഖ മലയാളി വ്യവസായി എം എ യൂസുഫലി. ഡല്‍ഹിക്ക് അടുത്ത നഗരമായ ഉത്തര്‍പ്രദേശില്‍ സാഹിബാബാദില്‍ ഷോപ്പിംഗ് മാള്‍ നിര്‍മിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ഗ്രൗണ്ട് ബ്രേക്കിംഗ് സെറമണി  നിക്ഷേപക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ആണ് ലക്‌നൗവില്‍ അടുത്തവര്‍ഷം സജ്ജമാകാനൊരുങ്ങുന്നത്. 5,000ലേറെ പേര്‍ക്ക് ഇവിടെ തൊഴില്‍ ലഭിക്കും. നിര്‍മാണം 70 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. വാരാണസി, നോയിഡ എന്നിവിടങ്ങളിലും ലുലു ഷോപ്പിംഗ് മാള്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനു പുറമേയാണ് സാഹിബാബാദിലും ഷോപ്പിംഗ് മാള്‍ ഒരുക്കുന്നത്.

National, India, Lucknow, UP, M.A.Yusafali, Yogi Adityanath, BJP, Business Man, Business, Yusuf Ali shares his experience with Yogi Adityanath

യുപിയില്‍ ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കപ്പെട്ട പദ്ധതികള്‍ അതിവേഗം യാഥാര്‍ത്ഥ്യമാകുന്നതിന് പിന്നിലെ കാരണം യോഗി സര്‍ക്കാരിന്റ ഈ പിന്തുണയാണെന്ന് യൂസഫലി പറഞ്ഞു. യുപി സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞവര്‍ഷം നടന്ന ഒന്നാം നിക്ഷേപക സംഗമത്തിന്റെ തുടര്‍ച്ചയാണ് ഇത്തവണത്തെ സംഗമം.

Keywords: National, India, Lucknow, UP, M.A.Yusafali, Yogi Adityanath, BJP, Business Man, Business, Yusuf Ali shares his experience with Yogi Adityanath