Follow KVARTHA on Google news Follow Us!
ad

തലച്ചോറിലെ അണുബാധ: എഴുത്തുകാരനും അധ്യാപകനുമായ പി എന്‍ ദാസ് അന്തരിച്ചു

എഴുത്തുകാരനും അധ്യാപകനുമായ പി എന്‍ ദാസ് (72) അന്തരിച്ചു. തലച്ചോറിലെ അണുബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് Kozhikode, Kerala, News, Obituary, Writer, Death, Writer PN Das passed away.
കോഴിക്കോട്: (www.kvartha.com 28.07.2019) എഴുത്തുകാരനും അധ്യാപകനുമായ പി എന്‍ ദാസ് (72) അന്തരിച്ചു. തലച്ചോറിലെ അണുബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. 2014 ല്‍ വൈദിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ കെ ആര്‍ നമ്പൂതിരി എന്‍ഡോവ്‌മെന്റ് അവാര്‍ഡ് നേടിയിട്ടുണ്ട്. ഒരു തുള്ളിവെളിച്ചം എന്ന കൃതിക്കായിരുന്നു പുരസ്‌കാരം ലഭിച്ചത്.

ബോധി വൃക്ഷത്തിന്റെ ഇലകള്‍, കരുണയിലേക്കുള്ള തീര്‍ഥാടനം, ബുദ്ധന്‍ കത്തിയെരിയുന്നു, പക്ഷിമാനസം, ജീവിത പുസ്തകത്തില്‍ നിന്ന്, വേരുകളും ചിറകുകളും തുടങ്ങി നിരവധി കൃതികളുടെ രചയിതാവാണ്. പട്ടാമ്പി സംസ്‌കൃത കോളജിലായിരുന്നു ഉപരിപഠനം. പഠനകാലത്ത് തന്നെ കൈയ്യെഴുത്ത് മാസികകളിലും ലിറ്റില്‍ മാസികകളിലും എഴുതിയിരുന്നു.

അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം വൈദ്യശസ്ത്രം എന്ന പേരില്‍ ഒരു മാസിക കോഴിക്കോടുനിന്നുമാരംഭിച്ചു. 'ദീപാങ്കുരന്‍' എന്ന പേരിലാണ് എഡിറ്റോറിയലുകള്‍ എഴുതിയിരുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kozhikode, Kerala, News, Obituary, Writer, Death, Writer PN Das passed away.