Follow KVARTHA on Google news Follow Us!
ad

സുരേന്ദ്രന്‍ വധക്കേസിലെ പ്രതികള്‍ മദ്യപിച്ചത് പോലീസ് കാവലില്‍; പഞ്ചനക്ഷത്രഹോട്ടലില്‍ തമ്പടിച്ചു സി പി എം നേതാക്കളും

ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു ജയിലില്‍ കൊണ്ടുപോകവേ പ്രതികള്‍ മൂക്കറ്റം മദ്യപിച്ചത് കണ്ണൂര്‍ നഗരത്തിനടുത്തെ News, Kerala, Accused, Murder, CPM, Police, BJP, Liquor, Prison, Hotel, Kannur, Three Star Hotel, District Hospital, surendran murder case accused drinking liquor

കണ്ണൂര്‍: (www.kvartha.com 29.07.2019) ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു ജയിലില്‍ കൊണ്ടുപോകവേ പ്രതികള്‍ മൂക്കറ്റം മദ്യപിച്ചത് കണ്ണൂര്‍ നഗരത്തിനടുത്തെ ഒരു ത്രീസ്റ്റാര്‍ ഹോട്ടലില്‍ നിന്നും. ഇതിനായി അഞ്ചുമണിക്കൂറിലേറെയാണ് ചെലവഴിച്ചത്. മേലേചൊവ്വയ്ക്കും നടാലിനുമിടയിലുള്ള ഒരു ത്രീസ്റ്റാര്‍ ഹോട്ടലിലെ പ്രതികള്‍ക്കായി പ്രത്യേക റൂം ഒരുക്കിയിരുന്നു. പ്രതികളെ ശിക്ഷിക്കപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ജയിലിലേക്കു കൊണ്ടുവരുമ്പോള്‍ ഇവിടെയാണ് ഉച്ചഭക്ഷണത്തിനു നിര്‍ത്തിയിരുന്നത്. കോടതിയിലെ നടപടി ക്രമങ്ങള്‍ കഴിഞ്ഞ് ഉച്ചയക്കു രണ്ടുമണിയോടെ ജയിലില്‍ നിന്നും വിട്ട പ്രതികളെ കൊണ്ടുവരുമ്പോള്‍ കനത്ത പോലീസ് സുരക്ഷയൊരുക്കിയിരുന്നു.


പോലീസ് കാവലിലാണ് ഇവരെ ത്രീസ്റ്റാര്‍ ഹോട്ടലിലെത്തിച്ചത്. ഈ സമയം തലശേരിയിലെ നിരവധി നേതാക്കള്‍ ഹോട്ടലിലെത്തിയിരുന്നു. ഇവരെ കൂടാതെ വലിയൊരു സംഘം പ്രവര്‍ത്തകരുമെത്തി. ഒരു പ്രത്യേക മുറിയെടുത്താണ് പ്രതികള്‍ക്കു ഭക്ഷണവും മദ്യവുമൊരുക്കിയത്. ഈ മുറിയില്‍ പോലീസിനെ കടത്തി വിട്ടിരുന്നില്ല. ഇവര്‍ പുറത്തുവരുന്നതും കാത്ത് അഞ്ചുമണിക്കൂറിലേറെയാണ് പോലീസ് പുറത്തുവന്നത്. സാധാരണ 20 മിനുട്ടുസമയം മാത്രമാണ് പോലീസിന്റെ കൂടെയുളള പ്രതികള്‍ക്ക് ഭക്ഷണത്തിനായി അനുവദിക്കുക. എന്നാല്‍ പലവട്ടം പറഞ്ഞിട്ടും പാര്‍ട്ടി നേതാക്കളുമായും സുഹൃത്തുക്കളുമായും സംസാരിച്ചിരുന്ന ഇവര്‍ വരാന്‍ തയാറായില്ലെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് രഹസ്യാന്വേഷണവിഭാഗത്തിന് നല്‍കുന്ന മൊഴി.
തലശേരി ഡി.വൈ. എസ്.പിയുടെ പ്രത്യേക സംഘം, കണ്ണൂര്‍ എ. ആര്‍ ക്യാംപിലെ പോലീസുകാര്‍ എന്നിവരില്‍ നിന്നാണ് രഹസ്യാന്വേഷണവിഭാഗം മൊഴിയെടുത്തത്. എന്നാല്‍ പ്രതികള്‍ക്കു മദ്യപിക്കാന്‍ അവസരം നല്‍കിയിട്ടില്ലെന്നും പ്രതികളെ കോടതിയില്‍ നിന്നും കൈമാറി കിട്ടുന്നതിനു മുന്‍പെ കോടതി വളപ്പില്‍ നിന്നും മദ്യപിച്ചതാകാമെന്നാണ് പോലീസുകാരുടെ വാദം. സംഭവത്തിലെ വീഴ്ച മറച്ചുവയ്ക്കാനുള്ള നീക്കമാണിതെന്നു സംശയിക്കുന്നുണ്ട്. പ്രതികളെ ആദ്യം വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയ തലശ്ശേരി ജനറല്‍ ആശുപത്രിയിലെ വീഴ്ചയാണ് ഇതെന്നാണ് പോലീസിന്റെ ആരോപണം.

ഒരുലക്ഷം രൂപവീതം പിഴയും ജീവപര്യന്തം തടവും ശിക്ഷ ലഭിച്ച പ്രതികളായ ഇവരെ മദ്യപിച്ചെന്ന സംശയത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കയറ്റിയിരുന്നില്ല. കോടിയേരി ഇല്ലത്ത് താഴയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ സൗപര്‍ണ്ണികയില്‍ കെ.വി സുരേന്ദ്രനെ (62) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് മദ്യപിച്ചെന്ന സംശയത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് പരിശോധനയ്ക്ക് അയച്ചത്. ഇവിടെ നടത്തിയ പരിശോധനയില്‍

കേസിലെ ഒന്നാംപ്രതി തിരുവങ്ങാട് ഊരാംങ്കോട് സ്വദേശികളായ പുലപ്പാടി വീട്ടില്‍ എം. അഖിലേഷ് (35), മൂന്നാംപ്രതി മാണിക്കോത്ത് വീട്ടില്‍ എം. ലിജേഷ് (32), നാലാംപ്രതി മുണ്ടോത്ത് കണ്ടിയില്‍ എം. കലേഷ് (36), അഞ്ചാംപ്രതി വാഴയില്‍ കെ. വിനീഷ് (25), ആറാംപ്രതി പി.കെ ഷൈജേസ് (28), എന്നിവര്‍ മദ്യപിച്ചതായി തെളിഞ്ഞു. വെള്ളിയാഴ്ച രാവിലെ 11ന് ശിക്ഷ ലഭിച്ച പ്രതികളെ കോടതി നടപടികള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചപ്പോഴാണ് ഇവര്‍ മദ്യപിച്ചിട്ടുെണ്ടന്ന സംശയം ഉയര്‍ന്നത്. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

News, Kerala, Accused, Murder, CPM, Police, BJP, Liquor, Prison, Hotel, Kannur, Three Star Hotel, District Hospital, surendran murder case accused drinking liquor

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Accused, Murder, CPM, Police, BJP, Liquor, Prison, Hotel, Kannur, Three Star Hotel, District Hospital, surendran murder case accused drinking liquor