Follow KVARTHA on Google news Follow Us!
ad

കേരളത്തില്‍ നിന്നും മറ്റൊരു ഭൂഗര്‍ഭ മത്സ്യം കൂടി; ഗവേഷകസംഘം 'മഹാബലി'യെ കണ്ടെത്തിയത് കിണറില്‍ നിന്ന്

അപൂര്‍വ്വയിനം വരാലിനെ കേരളത്തില്‍ നിന്നും കണ്ടെത്തി. ചുവന്ന നിറത്തിലുള്ള നീളമുള്ള ശരീരമായിരുന്നു ഭൂഗര്‍ഭ മത്സ്യത്തിന്. തിരുവല്ല അരുണ്‍ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ഈ മത്സ്യത്തെ കണ്ടെത്തിയത്. എനിഗ്മചന്ന Kochi, News, Kerala, fish, Found, Researchers, Well
കൊച്ചി: (www.kvartha.com 29.07.2019) അപൂര്‍വ്വയിനം വരാലിനെ കേരളത്തില്‍ നിന്നും കണ്ടെത്തി. ചുവന്ന നിറത്തിലുള്ള നീളമുള്ള ശരീരമായിരുന്നു ഭൂഗര്‍ഭ മത്സ്യത്തിന്. തിരുവല്ല അരുണ്‍ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ഈ മത്സ്യത്തെ കണ്ടെത്തിയത്. എനിഗ്മചന്ന മഹാബലി എന്നാണ് എന്‍ബിഎഫ്ജിആറിലെ ഗവേഷകനായ രാഹുല്‍ ജി കുമാറിന്റെ നേതൃത്വത്തിലെ ഗവേഷകസംഘം നല്‍കിയിരിക്കുന്ന ശാസത്രീയനാമം.

മലപ്പുറം ജില്ലയില്‍ നിന്നും ഇതിന് സമാനമായ ഒരു മത്സ്യത്തെ നേരത്തെ കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ ഭൂഗര്‍ഭജലാശയ മത്സ്യവൈവിധ്യങ്ങളുടെ പ്രഭവകേന്ദ്രമായി കേരളം മാറിയിരിക്കുകയാണെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെട്ടത്. 250 ഇനം മത്സ്യങ്ങളെയായിരുന്നു ഇതുവരെ ലോകത്താകമാനം ഭൂഗര്‍ഭജലാശയങ്ങളില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്.

Kochi, News, Kerala, fish, Found, Researchers, Well, Rare variety of under water fish found from Thiruvalla

ഇതില്‍ ഏഴ് മത്സ്യങ്ങള്‍ കേരളത്തിലാണുള്ളത്. ജലാശയങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരമാണ് ഭൂഗര്‍ഭമത്സ്യങ്ങളുടെ സാന്നിധ്യത്തിലൂടെ മനസിലാവുന്നതെന്നും ഇത്തരം മത്സ്യങ്ങളെ സംരക്ഷിക്കേണ്ടതിന് അനിവാര്യമാണെന്നാണുമാണ് ഗവേഷകരുടെ അഭിപ്രായം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, News, Kerala, fish, Found, Researchers, Well, Rare variety of under water fish found from Thiruvalla