Follow KVARTHA on Google news Follow Us!
ad

എസ്എഫ്‌ഐ പണ്ടേ ഇങ്ങനെ തന്നെ, മുതലക്കണ്ണീരൊഴുക്കുന്ന നേതാക്കള്‍ക്കെതിരെ അഡ്വ. പി സന്തോഷ് കുമാര്‍

പണം കൊടുത്ത് ജനപ്രതിനിധികളെ വിലയ്‌ക്കെടുക്കുകയും എതിരാളികളെപ്പോലും ഇല്ലാതാക്കുന്ന തരത്തില്‍ ഏകാധിപത്യം നടപ്പിലാക്കാന്‍ കേന്ദ്രഭരണകൂടവും Kannur, Kerala, News, SFI, CPI, Trending, P Santhoshkumar against SFI.
കണ്ണൂര്‍: (www.kvartha.com 28.07.2019) പണം കൊടുത്ത് ജനപ്രതിനിധികളെ വിലയ്‌ക്കെടുക്കുകയും എതിരാളികളെപ്പോലും ഇല്ലാതാക്കുന്ന തരത്തില്‍ ഏകാധിപത്യം നടപ്പിലാക്കാന്‍ കേന്ദ്രഭരണകൂടവും സംഘപരിവാറും ശ്രമം നടക്കുന്ന കാലത്തിന്റെ ഭീകരത യാഥാര്‍ത്ഥ്യബോധത്തോടെ തിരിച്ചറിയാന്‍ പുതിയ തലമുറക്ക് കഴിയണമെന്ന് സിപിഐ ജില്ല സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാര്‍ പറഞ്ഞു. എഐഎസ്എഫും പുരോഗമനപ്രസ്ഥാനങ്ങളും വലിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യമാണിത്.

ഇടതുപക്ഷത്തിന്റെയും ഇടതുപക്ഷ സംഘടനകളുടെയും ഐക്യം ഇന്നത്തെ സാഹചര്യത്തില്‍ വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. എഐഎസ്എഫ് കണ്ണൂര്‍ ജില്ല സമ്മേളനത്തിന്റെ ഭാഗമായി ജയപ്രകാശ് നഗറില്‍ (ചേംബര്‍ ഹാള്‍) നടന്ന പൂര്‍വ്വകാല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂണിവേഴ്‌സിറ്റി കോളജിലെ വിഷയവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കിടയില്‍, പണ്ടൊക്കെ ഞങ്ങളുടെ കാലത്ത് ഇങ്ങനെയായിരുന്നില്ല എന്റെ സംഘടന എന്ന തരത്തില്‍ ചില പഴയ നേതാക്കളുടെ പ്രസ്താവനകള്‍ കേട്ടു. എഐഎസ്എഫിന്റെ ജില്ലാ, സംസ്ഥാന ഭാരവാഹി എന്ന നിലകളിലെല്ലാം പ്രവര്‍ത്തിക്കുന്ന കാലത്ത് തനിക്ക് നേരിട്ടറിയാവുന്നത്, പണ്ടുകാലത്തും ഇത്തരത്തിലുള്ള ഒരു വിഭാഗം എസ്എഫ്‌ഐയില്‍ ഉണ്ടായിരുന്നിവെന്നും അദ്ദേഹം പറഞ്ഞു.

എഐവൈഎഫ് ജില്ല പ്രസിഡന്റ് അഡ്വ. എം സി സജീഷ് അധ്യക്ഷനായി. കോര്‍പ്പറേഷന്‍ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ വെള്ളോറ രാജന്‍ ഉപഹാരങ്ങള്‍ നല്‍കി. ജില്ലാ ഭാരവാഹികളായി പ്രവര്‍ത്തിച്ച വാസു, അഡ്വ. കെ ഗോപാലന്‍, സി എച്ച് വത്സലന്‍, കുഞ്ഞില്ലത്ത് ലക്ഷ്മണന്‍, പി സന്തോഷ്‌കുമാര്‍, അഡ്വ. വി ഷാജി, അഡ്വ. പി അജയകുമാര്‍, പി എം അരുണ്‍കുമാര്‍, അഡ്വ. കെ പി സജീഷ്, കെ വി പ്രശോഭ്, പി ജിതേഷ്, പി വി വിജേഷ്, പി കെ മിഥുന്‍, കെ എസ് ശരണ്‍, വൈശാഖ് ചന്ദ്രന്‍, എം പി ബിന്ദു, എന്‍ രജിത, ദിവ്യ രമേശന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Kerala, News, SFI, CPI, Trending, P Santhoshkumar against SFI.