Follow KVARTHA on Google news Follow Us!
ad

ജമ്മു കശ്മീരില്‍ ഒറ്റയടിക്ക് വിന്യസിച്ചത് 10,000 അര്‍ധസൈനികരെ; പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ വകുപ്പുകള്‍ എടുത്തുകളയുന്നതിന് മുന്നോടിയായാണ് നടപടിയെന്ന് വിമര്‍ശനം, ഭീകരാക്രമണ ഭീഷണി നേരിടാനെന്ന് കേന്ദ്രത്തിന്റെ വിശദീകരണം

ജമ്മു കശ്മീരില്‍ ഒറ്റയടിക്ക് 10,000 അര്‍ധസൈനികരെ വിന്യാസിച്ചത് ഭീകരാക്രമണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലെന്ന് News, National, Army, Jammu, Kashmir, New Delhi, more raids in jammu kashmir centre says threat on terror attacks
ദില്ലി: (www.kvartha.com 28.07.2019) ജമ്മു കശ്മീരില്‍ ഒറ്റയടിക്ക് 10,000 അര്‍ധസൈനികരെ വിന്യാസിച്ചത് ഭീകരാക്രമണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ വകുപ്പുകള്‍ എടുത്തുകളയുന്നതിന് മുന്നോടിയായാണ് സൈനിക വിന്യാസമെന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. അര്‍ധസൈനികരുടെ 100 ട്രൂപ്പുകളാണ് ഒറ്റയടിക്ക് ജമ്മു കശ്മീരില്‍ വിന്യസിച്ചത്.


അമര്‍നാഥ് തീര്‍ഥാടനത്തിന്റെ പശ്ചാത്തലത്തില്‍ നാല്‍പതിനായിരം സൈനികരെ ഒരു മാസം മുമ്പ് വിന്യസിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത് സംസ്ഥാനത്തിന്റെ പ്രത്യേക പദവികള്‍ എടുത്തു കളഞ്ഞാല്‍ സംസ്ഥാനത്ത് ഒരുക്കേണ്ട സുരക്ഷാ സന്നാഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Army, Jammu, Kashmir, New Delhi, more raids in jammu kashmir centre says threat on terror attacks