Follow KVARTHA on Google news Follow Us!
ad

ദുരന്തത്തിന് വിളിയോര്‍ത്ത്് മാട്ടൂല്‍ ബോട്ടുജെട്ടി

ജനങ്ങളുടെ ഏറെക്കാലത്തെ മുറവിളിക്കൊടുവില്‍ മാട്ടൂല്‍ ബോട്ട് സര്‍വിസ് ജല ഗതാഗത വകുപ്പ് ഏറ്റെടുത്തെങ്കിലും ഇവിടുത്തെ പഴഞ്ചന്‍ ബോട്ടുജെട്ടി Kannur, Kerala, News, Boats, Water, Goverment, Mattool boat jetty Calling for the disaster.
കണ്ണൂര്‍: (www.kvartha.com 28.07.2019) ജനങ്ങളുടെ ഏറെക്കാലത്തെ മുറവിളിക്കൊടുവില്‍ മാട്ടൂല്‍ ബോട്ട് സര്‍വിസ് ജല ഗതാഗത വകുപ്പ് ഏറ്റെടുത്തെങ്കിലും ഇവിടുത്തെ പഴഞ്ചന്‍ ബോട്ടുജെട്ടി പുതുക്കിപ്പണിയാന്‍ ആവശ്യമായ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നു പരാതി. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ജലപാതയാണ് മാട്ടൂല്‍, അഴീക്കല്‍, ബോട്ട് സര്‍വീസ്. മാട്ടൂലില്‍ നിന്നും എളുപ്പത്തില്‍ കണ്ണൂരില്‍ എത്താമെന്നതിനാല്‍ നിരവധി യാത്രക്കാരാണ് ബോട്ട് സര്‍വിസിനെ ആശ്രയിക്കുന്നത്.

ഇവിടെ ബോട്ടുജെട്ടി പൊട്ടിപ്പൊളിഞ്ഞ് ഏതുനേരവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്. ബോട്ടുജെട്ടിയുടെ മിക്ക തൂണുകളും ഇളകുകയും ചെയ്തു. പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടെ വിള്ളല്‍ വീണിട്ടുണ്ട്. അടിഭാഗം മുഴുവനായും കമ്പികള്‍ തുരുമ്പെടുത്ത അവസ്ഥയിലാണ്. ബോട്ടുകള്‍ കരയ്ക്കടിപ്പിച്ചു നിര്‍ത്താന്‍ ഉപയോഗിക്കുന്ന തൂണാവട്ടെ, ദ്രവിച്ച് തകര്‍ന്ന അവസ്ഥയിലും.

നൂറുകണക്കിന് യാത്രക്കാരാണ് ജീവന്‍ പണയംവച്ച് ഇതിലൂടെ കടന്നു പോകുന്നത്. മലബാര്‍ ക്രൂയിസം പദ്ധതിയുടെ ഭാഗമായി മിക്കയിടങ്ങളിലും ബോട്ടുജെട്ടി നിര്‍മിക്കുമ്പോള്‍ ഇവിടത്തെ ദുരവസ്ഥ അധികൃതര്‍ കണ്ട മട്ടില്ല. ബോട്ടുജെട്ടി താല്‍ക്കാലികമായെങ്കിലും അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ വന്‍ ദുരന്തം തന്നെ സംഭവിക്കാനിടയുണ്ടെന്നാണ് പ്രദേശത്തുകാരുടെ മുന്നറിയിപ്പ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Kerala, News, Boats, Water, Goverment, Mattool boat jetty Calling for the disaster.