Follow KVARTHA on Google news Follow Us!
ad

ഇനി മാഹിയില്‍ പോയിട്ടും രക്ഷയില്ലാശാനേ.. പുതുച്ചേരിയിലും മദ്യവില കൂട്ടി, എക്‌സൈസ് ഡൂട്ടിയും അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടിയും വര്‍ദ്ധിപ്പിച്ചതോടെ മാഹിയില്‍ മദ്യവില കുത്തനെ കൂടി; കേരളത്തിലെ കുടിയന്മാര്‍ക്കും തിരിച്ചടി

മയ്യഴിയില്‍ മദ്യത്തിന് വിലകൂട്ടി സര്‍ക്കാര്‍. പുതുച്ചേരി സര്‍ക്കാര്‍ മദ്യത്തിന് എക്‌സൈസ് ഡൂട്ടിയും, അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടിയും വര്‍ദ്ധിപ്പിച്ചതോടെ Kannur, Kerala, News, Liquor, Price, Liquor prices to go up in Puducherry.
കണ്ണൂര്‍: (www.kvartha.com 28.07.2019) മയ്യഴിയില്‍ മദ്യത്തിന് വിലകൂട്ടി സര്‍ക്കാര്‍. പുതുച്ചേരി സര്‍ക്കാര്‍ മദ്യത്തിന് എക്‌സൈസ് ഡൂട്ടിയും, അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടിയും വര്‍ദ്ധിപ്പിച്ചതോടെ മാഹിയില്‍ മദ്യവില കുത്തനെ കൂടി. പുതിയ വില നിലവാരം ജൂലൈ 24ന് പ്രാബല്യത്തില്‍ വന്നു.

ഒരു കെയ്‌സിന് 400 രുപ മുതല്‍ 600 രൂപ വരെയാണ് വര്‍ദ്ധന. ഇതോടെ മുന്തിയ ഇനത്തിന് കുപ്പിക്ക് 80 രൂപയോളവും മീഡിയത്തിന് 40 രൂപ മുതല്‍ 50 രൂപ വരേയും, വില കുറഞ്ഞ മദ്യത്തിന് 30 രൂപയും വര്‍ദ്ധിച്ചു. മാഹിയില്‍ വില കുറഞ്ഞ മദ്യം തേടിയെത്തുന്നവര്‍ക്ക് ചെറിയ 180 മില്ലി കാല്‍ കുപ്പിക്ക് 10 രൂപ അധികം നല്‍കേണ്ടി വരും.

മാഹിയില്‍ ഏറ്റവും താണ മദ്യത്തിന് കാല്‍ കുപ്പിക്ക് 30 രൂപയായിരുന്നു പഴയ വില. ഒമ്പതു ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലെ മാഹി മേഖലയില്‍ ബാറുകള്‍ ഉള്‍പ്പെടെ 65 മദ്യശാലകള്‍ പ്രവൃത്തിക്കുന്നുണ്ട്. നേരത്തെ റോഡരികില്‍ പ്രവര്‍ത്തിച്ചിരുന്ന മാഹിയിലെ ബാറുകള്‍ കോടതി ഉത്തരവുപ്രകാരം അടച്ചുപൂട്ടിയിരുന്നു. പിന്നീട് ഉടമകള്‍ സുപ്രീം കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങിയതിനു ശേഷമാണ് തുറന്നു പ്രവര്‍ത്തിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Kerala, News, Liquor, Price, Liquor prices to go up in Puducherry.