Follow KVARTHA on Google news Follow Us!
ad

രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായി ജിയോ; രണ്ടാം സ്ഥാനത്തുള്ള വോഡഫോണ്‍ ഐഡിയയേക്കാള്‍ ബഹുദൂരം മുന്നില്‍, ജിയോയുടെ നേട്ടം പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് കൊല്ലം തികയുന്നതിന് മുമ്പ്

രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍ സ്ഥാനം ഇനി മുതല്‍ ജിയോ നെറ്റ്‌വര്‍ക്കിന്. രണ്ടാം സ്ഥാനത്തുള്ള വോഡഫോണ്‍ News, Technology, National, Jio, Vodafone, Idea, New Delhi, Reliance, Report, Jio emerges as India's biggest telecom player; Voda Idea user base dips to 320 million
ദില്ലി: (www.kvartha.com 28.07.2019) രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍ സ്ഥാനം ഇനി മുതല്‍ ജിയോ നെറ്റ്‌വര്‍ക്കിന്. രണ്ടാം സ്ഥാനത്തുള്ള വോഡഫോണ്‍ ഐഡിയയേക്കാള്‍ ബഹുദൂരം മുന്നിലാണ് ജിയോ ഇപ്പോള്‍. 331.3 ദശലക്ഷം ഉപയോക്താക്കളാണ് ജിയോയ്ക്ക് ഉള്ളത്. പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് കൊല്ലം തികയുന്നതിന് മുന്‍പേയാണ് ജിയോയുടെ ഈ രാജകീയ നേട്ടം.ജൂണ്‍ 2019 മാസത്തിലെ കണക്ക് പ്രകാരം ഐഡിയ വോഡഫോണ്‍ വരിക്കാരുടെ എണ്ണം 320 ദശലക്ഷമാണ്.


റിലയന്‍സ് ഇന്റസ്ട്രീസ് സാമ്പത്തിക റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ റിലയന്‍സ് ജിയോയുടെ ജൂണ്‍ 2019വരെയുള്ള ഉപയോക്താക്കളുടെ എണ്ണം 331.3 ദശലക്ഷമാണ്. കഴിഞ്ഞ മെയ് മാസമാണ് ഭാരതി എയര്‍ടെല്ലിനെ പിന്നിലാക്കിയത്. എയര്‍ടെല്ലിന് 320.3 ദശലക്ഷം ഉപയോക്താക്കളാണ് നിലവിലുള്ളത്.

2019-20 സാമ്പത്തിക വര്‍ഷം തുടക്കത്തില്‍ 334 ദശലക്ഷം ഉപയോക്താക്കള്‍ ഉണ്ടായിരുന്ന ഐഡിയ വോഡഫോണിന് വലിയതിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ഐഡിയയുടെ വോഡഫോണും ഒന്നിച്ചപ്പോള്‍ കമ്പനിക്ക് 400 ദശലക്ഷത്തോളം കണക്ഷനുകളാണ് ഉണ്ടായിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Technology, National, Jio, Vodafone, Idea, New Delhi, Reliance, Report, Jio emerges as India's biggest telecom player; Voda Idea user base dips to 320 million