Follow KVARTHA on Google news Follow Us!
ad

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസിലെ ഫോറന്‍സിക് തെളിവുകളില്‍ തിരിമറി; വൈരുദ്ധ്യം ബിഷപ്പിനെ സഹായിക്കാനാണെന്ന് കന്യാസ്ത്രീകളുടെ ആരോപണം, കപട നാടകമെന്ന് ജലന്ധര്‍ രൂപത

കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വിളിച്ച് സംസാരിച്ച ഫോണ്‍ രേഖകളില്‍ തിരിമറി. ബിഷപ്പും ഇരയായ കന്യാസ്ത്രീയും തമ്മിലുള്ള ഫോണ്‍ രേഖകളെക്കുറിച്ച് News, Kerala, Rape, Phone call, Kottayam, Thiruvananthapuram, Forensic Director, Franco Mulakkal Case Intelligence on Coflict in Evidence
കോട്ടയം: (www.kvartha.com 29.07.2019) കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വിളിച്ച് സംസാരിച്ച ഫോണ്‍ രേഖകളില്‍ തിരിമറി. ബിഷപ്പും ഇരയായ കന്യാസ്ത്രീയും തമ്മിലുള്ള ഫോണ്‍ രേഖകളെക്കുറിച്ച് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നിന്ന് കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥനും നല്‍കിയത് വ്യത്യസ്ത രേഖകള്‍. ഫോറന്‍സിക് തെളിവുകള്‍ ഉടന്‍ ഹാജരാക്കാന്‍ ഫോറന്‍സിക് ഡയറക്ടര്‍ക്ക് കോട്ടയം എസ്പിയുടെ നിര്‍ദേശം. തെളിവുകള്‍ അടങ്ങിയ ഡിവിഡികള്‍ തമ്മില്‍ വ്യത്യാസം കണ്ടത്തിയ സാഹചര്യത്തിലാണ് നടപടി.

പാല മജിസ്‌ട്രേറ്റ് കോടതിയില്‍ തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നിന്നും നല്‍കിയ അസല്‍ ഡിവിഡിയില്‍ എല്ലാ വിശദാംശങ്ങളുമുണ്ട്. എന്നാല്‍ അന്വേഷണ സംഘത്തിന് കിട്ടിയതില്‍ പ്രധാന വിവരങ്ങളില്ല. നിര്‍ണ്ണായകമായ ഈ വിവരങ്ങളില്‍ എങ്ങനെ വൈരുദ്ധ്യം സംഭവിച്ചുവെന്നാണ് പരിശോധിക്കുന്നത്. സാങ്കേതികപ്പിഴവാണോ അതോ മനപൂര്‍വ്വം തെളിവുകള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചതാണോ എന്നന്വേഷിക്കും.

News, Kerala, Rape, Phone call, Kottayam, Thiruvananthapuram, Forensic Director, Franco Mulakkal Case Intelligence on Coflict in Evidence

ഞായറാഴ്ച്ച കോട്ടയം എസ്പി പി എസ് സാബു ഫോറന്‍സിക് ഡയക്ടറെ ബന്ധപ്പെട്ട് കോടതിക്ക് നല്‍കിയ ഡിവിഡിയുടെ ശരിപ്പകര്‍പ്പ് അന്വേഷണ സംഘത്തിനും നല്‍കണമെന്ന് ആവശ്യപ്പെട്ട വിവരം ഡിജിപിയെയും അറിയിച്ചു. ഫോറന്‍സിക് രേഖകള്‍ പ്രതിഭാഗത്തിന് നല്‍കുന്ന വേളയിലാണ് കോടതി തെളിവുകളിലെ വൈരുദ്ധ്യം കണ്ടെത്തിയത്. തെളിവുകള്‍ തമ്മില്‍ പരിശോധിച്ചില്ലായിരുന്നുവെങ്കില്‍ കേസിന്റെ വിചാരണ വേള അടുത്ത സാഹചര്യത്തില്‍ പ്രതിയ്ക്ക് അനുകൂല സ്ഥിതി ഉണ്ടാകുമായിരുന്നു.

നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രോസിക്യൂഷന്‍ പല രേഖകളും ഹാജരാക്കുന്നില്ലെന്ന് കേസില്‍ പ്രതിഭാഗം ആരോപിച്ചിരുന്നു. അതിനാല്‍ കേസ് മാറ്റി വെച്ച് നടപടികള്‍ വൈകിപ്പിക്കാനാണ് ശ്രമമെങ്കില്‍ ഇക്കാര്യം ഉന്നയിച്ച് പ്രത്യേക പരാതി കോടതിക്ക് നല്‍കാന്‍ കന്യാസ്ത്രീകള്‍ തയ്യാറെടുക്കുന്നു. അതേസമയം കോടതിയില്‍ കണ്ടെത്തിയ വൈരുദ്ധ്യം ബിഷപ്പിനെ സഹായിക്കാനാണെന്ന കന്യാസ്ത്രീമാരുടെ ആരോപണം കപട നാടകമാണെന്ന് ജലന്ധര്‍ രൂപത ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Rape, Phone call, Kottayam, Thiruvananthapuram, Forensic Director, Franco Mulakkal Case Intelligence on Coflict in Evidence