Follow KVARTHA on Google news Follow Us!
ad

പാര്‍സല്‍ വാങ്ങി പരിശോധിച്ചപ്പോള്‍ കണ്ടത് എലിയുടെ അവശിഷ്ടം; സൗദിയില്‍ ഹോട്ടല്‍ അടച്ചുപൂട്ടാന്‍ അധികൃതരുടെ നിര്‍ദേശം, റസ്റ്റോറന്റിലെ മുഴുവന്‍ ഭക്ഷണവും നശിപ്പിച്ചു

പാര്‍സല്‍ വാങ്ങി വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ ഭക്ഷണത്തില്‍ എലിയുടെ അവശിഷ്ടം കണ്ടെത്തി. സൗദി പൗരനാണ് അല്‍ ജൂഫിലെ ഒരു റസ്റ്റോറന്റില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തിനൊപ്പം എലിയുടെ അവശിഷ്ടംRiyadh, News, Gulf, World, Hotel, Food
റിയാദ്: (www.kvartha.com 29.07.2019) പാര്‍സല്‍ വാങ്ങി വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ ഭക്ഷണത്തില്‍ എലിയുടെ അവശിഷ്ടം കണ്ടെത്തി. സൗദി പൗരനാണ് അല്‍ ജൂഫിലെ ഒരു റസ്റ്റോറന്റില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തിനൊപ്പം എലിയുടെ അവശിഷ്ടം കിട്ടയത്.

ഇതേതുടര്‍ന്ന് അദ്ദേഹം അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. മുനിസിപ്പിലിറ്റി ഇന്‍സ്‌പെക്ടര്‍മാര്‍ റസ്റ്റോറന്റിലെത്തി പരിശോധന നടത്തുകയും ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്ത് എലിയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു.

Riyadh, News, Gulf, World, Hotel, Food, Customer finds rat in rice meal; Restaurant shut down in Saudi

സംഭവത്തെ തുടര്‍ന്ന് ഉടന്‍ ഹോട്ടല്‍ അടച്ചുപൂട്ടാനും കനത്ത പിഴ നല്‍കാനും ഹോട്ടലുടമകള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. ഹോട്ടല്‍ പരിശോധനയ്ക്കിടെ മറ്റ് ചട്ടലംഘനങ്ങളും ശ്രദ്ധയില്‍പ്പെട്ടതായി മുനിസിപ്പാലിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. റസ്റ്റോറന്റിലുണ്ടായിരുന്ന മുഴുവന്‍ ഭക്ഷണവും സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ നശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Riyadh, News, Gulf, World, Hotel, Food, Customer finds rat in rice meal; Restaurant shut down in Saudi