Follow KVARTHA on Google news Follow Us!
ad

കര്‍ണാടക ഇനി ബിജെപി ഭരിക്കും; വിശ്വാസ വോട്ട് നേടി യെഡിയൂരപ്പ, വിശ്വാസ പ്രമേയം പാസാക്കിയത് ശബ്ദ വോട്ടോടെ, എത്രനാള്‍ മുഖ്യമന്ത്രിക്കസേരയില്‍ തുടരുമെന്ന് കാണാമെന്ന് സിദ്ധരാമയ്യയുടെ വെല്ലുവിളി

കര്‍ണാടകയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തിയ യെദിയൂരപ്പ News, Karnataka, National, Politics, B.S.Yeddyurappa, Chief Minister, Assembly, BS Yediyurappa Wins Confidence Motion Through Trust Vote
ബെംഗളൂരു: (www.kvartha.com 29.07.2019) കര്‍ണാടകയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തിയ യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. ശബ്ദ വോട്ടോടെയാണ് വിശ്വാസ പ്രമേയം പാസാക്കിയത്. പതിനേഴ് വിമത  എംഎല്‍എമാര്‍ അയോഗ്യരായതോടെ കേവല ഭൂരിപക്ഷത്തില്‍ എത്താന്‍ ബിജെപിക്ക് വെല്ലുവിളിയുണ്ടായില്ല.


കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപി ഉറപ്പാക്കിയതിന് പുറമെ സ്വതന്ത്രന്‍ എച്ച് നാഗേഷും യെദിയൂരപ്പയെ പിന്തുണച്ചു. യെഡിയൂരപ്പ എങ്ങനെയാണ് മുഖ്യമന്ത്രിയായത് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും അതിനെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നുമാണ് സിദ്ധരാമയ്യ വെല്ലുവിളി. എത്രനാള്‍ മുഖ്യമന്ത്രിക്കസേരയില്‍ തുടരുമെന്ന് കാണാമെന്നും അദ്ദേഹം വെല്ലുവിളിയുയര്‍ത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Karnataka, National, Politics, B.S.Yeddyurappa, Chief Minister, Assembly, BS Yediyurappa Wins Confidence Motion Through Trust Vote