Follow KVARTHA on Google news Follow Us!
ad

പലയിടത്തായി കൂട്ടിയിട്ട ശരീരഭാഗങ്ങള്‍, ബക്കറ്റുനിറയെ തലയും കൈകാലുകളും, സ്ത്രീയുടെ തല പുരുഷശരീരത്തില്‍ തുന്നിച്ചേര്‍ത്ത നിലയില്‍ ഒരു മൃതദേഹം; മൃതദേഹദാനകേന്ദ്രത്തിലെ ഞെട്ടിക്കുന്ന കാഴ്ചകളില്‍ നിന്ന് ഇനിയും തങ്ങള്‍ മുക്തരായിട്ടില്ലെന്ന് എഫ്ബിഐ അന്വേഷണ ഉദ്യോഗസ്ഥര്‍

പലയിടത്തായി കൂട്ടിയിട്ട ശരീരഭാഗങ്ങള്‍, ബക്കറ്റുനിറയെ തലയും കൈകാലുകളും, കൂളര്‍ നിറയെ മരവിപ്പിച്ചുസൂക്ഷിച്ച ജനനേന്ദ്രിയങ്ങള്‍. സ്ത്രീയുടെ തല പുരുഷശരീരത്തില്‍ തുന്നിച്ചേര്‍ത്ത നിലയില്‍ ഒരു മൃതദേഹം. യു എസിലെ അരിസോണയിലുള്ള America, News, World, Body, Dead Body, Court, Crime, Case, Report
അരിസോണ: (www.kvartha.com 29.07.2019) പലയിടത്തായി കൂട്ടിയിട്ട ശരീരഭാഗങ്ങള്‍, ബക്കറ്റുനിറയെ തലയും കൈകാലുകളും, കൂളര്‍ നിറയെ മരവിപ്പിച്ചുസൂക്ഷിച്ച ജനനേന്ദ്രിയങ്ങള്‍. സ്ത്രീയുടെ തല പുരുഷശരീരത്തില്‍ തുന്നിച്ചേര്‍ത്ത നിലയില്‍ ഒരു മൃതദേഹം. യു എസിലെ അരിസോണയിലുള്ള മൃതദേഹദാനകേന്ദ്രത്തിലെ ഞെട്ടിക്കുന്ന കാഴ്ചകളില്‍ നിന്ന് ഇനിയും തങ്ങള്‍ മുക്തരായിട്ടില്ലെന്ന് എഫ്ബിഐ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ വെളിപ്പെടുത്തി.

യുഎസിലെ അരിസോണയിലുള്ള ബയോളജിക്കല്‍ റിസര്‍ച്ച് സെന്ററില്‍ (ബിആര്‍സി) പരിശോധനയ്‌ക്കെത്തിയപ്പോള്‍ എഫ്ബിഐ സംഘത്തിന് കാണേണ്ടിവന്നത് ഈ കാഴ്ചകളായിരുന്നു. പല കുടുംബങ്ങളും ഈ മൃതദേഹങ്ങളെല്ലാം വിട്ടുനല്‍കിയത് ശാസ്ത്രീയപരീക്ഷണങ്ങള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാത്രമായി ഉപയോഗിക്കണമെന്ന ഉറപ്പിലാണ്. എന്നാല്‍ ശരീരഭാഗങ്ങള്‍ അനധികൃതമായി വില്‍പ്പന നടത്തുന്നുവെന്ന പരാതിയാണ് കേള്‍ക്കാനിടയായത്.

ഇതേ തുടര്‍ന്നായിരുന്നു എഫ്ബിഐ സംഘം അവിടം പരിശോധനയ്‌ക്കെത്തിയത്. മൃതദേഹം കൈമാറിയവരുടെ ബന്ധുക്കള്‍ വിശ്വാസവഞ്ചന ആരോപിച്ച് സെന്ററിന്റെ നടത്തിപ്പുകാരന്റെ പേരില്‍ കേസ് നല്‍കിയിരുന്നു.

America, News, World, Body, Dead Body, Court, Crime, Case, Report, Arizona company piled up bodies and dismembered limbs instead of using them for research

ഈ കേസില്‍ വാദം നടക്കാനിരിക്കെയാണ് കോടതി എഫ്ബിഐ സംഘത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. കുഴിബോംബുകള്‍ മനുഷ്യശരീരത്തില്‍ എങ്ങനെ ബാധിക്കുന്നു എന്ന പരീക്ഷണത്തിനായി മൃതദേഹങ്ങളില്‍ ചിലത് യുഎസ് സൈന്യത്തിന് നല്‍കിയെന്ന ഞെട്ടിക്കുന്ന വിവരവും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ഓരോ ശരീരഭാഗത്തിനും പ്രത്യേകം വിലയിട്ടാണ് വില്‍പ്പന നടത്തിയിരുന്നത്. യഥാര്‍ത്ഥത്തില്‍ ഒരു ഇറച്ചിക്കടയ്ക്കുസമാനമായ അവസ്ഥയായിരുന്നു സെന്ററെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: America, News, World, Body, Dead Body, Court, Crime, Case, Report, Arizona company piled up bodies and dismembered limbs instead of using them for research