Follow KVARTHA on Google news Follow Us!
ad

അബ്ദുല്‍ ഖാദര്‍ വധം: ഭാര്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് മാതാവ്

ബക്കളത്തെ അബ്ദുല്‍ ഖാദറിന്റെ വധക്കേസില്‍ ഭാര്യക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഖാദറിന്റെ ഉമ്മ ജില്ലാ പോലീസ് മേധാവിക്ക് Kannur, Kerala, News, Murder, Case, Mother, Abdul Kader murder: Murder case should be taken against wife.
കണ്ണൂര്‍: (www.kvartha.com 28.07.2019) ബക്കളത്തെ അബ്ദുല്‍ ഖാദറിന്റെ വധക്കേസില്‍ ഭാര്യക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഖാദറിന്റെ ഉമ്മ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. ബക്കളത്തെ മൊട്ടന്റകത്ത് ഹൗസില്‍ ആഇഷയാണ് പരാതി നല്‍കിയത്. 2017 ജനുവരി 25ന് രാവിലെ വായാട് ഗ്രൗണ്ടിന് സമീപത്താണ് അബ്ദുല്‍ ഖാദറിനെ മരിച്ച നിലയില്‍ കാണപ്പെട്ടത്.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ബക്കളം പൂതപ്പാറ കുറ്റിപ്പുറം പീടികക്ക് എതിര്‍വശത്തുള്ള വീട്ടില്‍ നിന്ന് ഒരു സംഘമാളുകള്‍ പുലര്‍ച്ചെ മൂന്നിന് ഖാദറിനെ കൂട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നതാണെന്ന് തെളിഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്ന് പത്തുപേരെയാണ് പരിയാരം പോലീസ് പ്രതി ചേര്‍ത്തിരുന്നത്. സംഭവത്തിലെ ഒരു പ്രതിയായ നവാസുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ആഇഷ പരാതിയില്‍ പറയുന്നു.

അന്വേഷണഘട്ടത്തില്‍ കൊലപാതകത്തില്‍ ഭാര്യയുടെ പങ്കിനെ കുറിച്ച് താന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെങ്കിലും ചെവി കൊണ്ടില്ലെന്നും പറയുന്നു. നിലവില്‍ കേസില്‍ പ്രതിയായ അബ്ദുല്‍ ഖാദറിന്റെ ഭാര്യക്കെതിരേ കൊലപാതക വിവരം അറിഞ്ഞിട്ടും അത് ബന്ധപ്പെട്ടവരെ അറിയിക്കാതെ മറച്ചുവെച്ചുവെന്ന താരതമ്യേന ചെറിയ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. അബ്ദുല്‍ ഖാദറിന്റെ ഭാര്യക്കെതിരേ കൊലപാതക പ്രേരണാക്കുറ്റം ചുമത്തണമെന്നാണ് ഖാദറിന്റെ ഉമ്മ ഇപ്പോള്‍ പരാതിയില്‍ ആവശ്യപ്പെടുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Kerala, News, Murder, Case, Mother, Abdul Kader murder: Murder case should be taken against wife.